തിരുവനന്തപുരം: ഓണം വില്‍പ്പനയ്ക്കായി തയ്യാറാക്കിയ 75 ലിറ്റര്‍ ചാരായവുമായി നെടുമങ്ങാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് താണയത്ത് നന്ദകുമാറാണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍നിന്ന് 1000 ലിറ്റര്‍ കോടയും വാറ്റ് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു നശിപ്പിച്ചു. പാലോട്, വിതുര, കല്ലറ, നെടുമങ്ങാട് മേഖലകളില്‍ ആഘോഷ സമയങ്ങളില്‍ വില്‍പന നടത്താനായി തയ്യാറാക്കിയതായിരുന്നു ഇതെന്ന് പോലീസ് പറയുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred