സിസ്റ്റർമാരായ വന്ദന ഫ്രാൻസിസ്, പ്രീതി മേരി എന്നിവരെ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് ജയിലിലടച്ചിട്ട് ഇന്ന് ആറ് ദിവസം പൂർത്തിയാകുന്നു.
ഛത്തീസ്ഗഡ്: സത്യം തെളിയുമെന്നാണെന്ന് പ്രതീക്ഷയെന്ന് ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ബന്ധുക്കൾ. സിസ്റ്റർമാരായ വന്ദന ഫ്രാൻസിസ്, പ്രീതി മേരി എന്നിവരെ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് ജയിലിലടച്ചിട്ട് ഇന്ന് ആറ് ദിവസം പൂർത്തിയാകുന്നു. ‘അവരൊരു തെറ്റും ചെയ്യാത്തവരാണ്. അവരെയിങ്ങനെ ശിക്ഷിക്കുന്നതിൽ ഞങ്ങൾക്ക് വളരെയധികം വിഷമമുണ്ട്. സത്യം തെളിയുമെന്നാണ് പ്രതീക്ഷ. ബജ്റംഗ്ദൾ അവരുടെ ജോലി ചെയ്യട്ടെ.’ കോടതിയിൽ പ്രതീക്ഷ ഉണ്ടെന്നും സിസ്റ്റർ പ്രീതി മേരിയുടെ സഹോദരൻ ബൈജു പറഞ്ഞു. കോടതി നടപടിയിൽ നിരാശയുണ്ട്. പക്ഷേ പ്രതീക്ഷ കൈവിടുന്നില്ല. എല്ലാവരും പിന്തുണ നൽകുന്നതിൽ സന്തോഷം. പക്ഷേ അധികൃതർ നീതി ഉറപ്പാക്കാൻ ഇടപെടണം എന്നും ബൈജു ഏഷ്യനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

