തിരുവനന്തപുരം: ഹോർട്ടികോർപ്പ് വഴി പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയിൽ മാത്രം പച്ചക്കറി വിൽക്കണമെന്നാവശ്യപ്പെട്ട് കൃഷിമന്ത്രി ഹോർട്ടികോർപ്പ് എം ഡിക്ക് കത്ത് നൽകി. ഓണക്കാലത്ത് കൃഷിവകുപ്പിന്‍റെ ചന്തയിൽ വിൽപ്പന നടത്തുന്ന പച്ചക്കറികൾക്കെല്ലാം മുപ്പത് ശതമാനത്തിന്‍റെ കുറവുണ്ടാകുമെന്നും മന്ത്രി സുനിൽകുമാർ പറഞ്ഞു. മാർക്കറ്റിലെ സർക്കാർ ഇടപെടൽ അട്ടിമറിക്കാൻ സ്വകാര്യ ലോബികൾ ശ്രമിക്കുകയാണെന്നും സുനിൽകുമാർ തിരുവനന്തപുരത്ത് പറഞ്ഞു.