കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരനായ ഉദുമ കുണ്ടംകുളംപാറയിലെ കിഷോര്‍, സുഹൃത്തുക്കളായ മഞ്ജുനാഥ്, അനില്‍കുമാര്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. രാജപുരത്തെ ബന്ധുവീട്ടില്‍ താമസിക്കുന്നതിനിടയിലാണ് ചൊവ്വാഴ്ച്ച പെണ്‍കുട്ടി ചികിത്സ തേടി കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെത്തിയത്. സ്ഥലവും ഭാഷയും പരിചയമില്ലാത്ത പെണ്‍കുട്ടി താല്‍ക്കാലിക ജീവനക്കാരനായ കിഷോറിനോട് സഹായം അഭ്യര്‍ത്ഥിക്കുകയും വൈദ്യസഹായത്തിനുള്ള സൗകര്യങ്ങള്‍ ചെയ്തുതരാമെന്നു പറഞ്ഞ് കിഷോര്‍ തന്റെ ഓട്ടോയില്‍ കയറ്റി പെണ്‍കുട്ടിയെ പുറത്ത് ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. പിന്നീട് റൂമിലെത്തിയ കിഷോറിന്റെ രണ്ട് സുഹൃത്തുക്കളും പെണ്‍കുട്ടിയെ പീ‍ഡിപ്പിച്ചു. പിന്നീട് പെണ്‍കുട്ടിയെ റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് എത്തിച്ച് കിഷോറും സുഹൃത്തുക്കളും കടന്നുകളയുകയായിരുന്നു. അവശയായ പെണ്‍കുട്ടിയെ കണ്ട നാട്ടുകാരാണ് കാസര്‍കോട് വനിതാസെല്ലില്‍ വിവരം അറിയിച്ചത്. വനിതാസെല്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പരാതി ടൗണ്‍ പോലീസിന് കൈമാറി.