താമസക്കാരെ ഒഴിപ്പിച്ച് നിമിഷങ്ങള്‍ക്കകം കെട്ടിടം സമീപത്തുള്ള കനാലിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു
ദിവസങ്ങളായി ബംഗാളില്‍ കനത്ത മഴയാണ്. പലയിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളടക്കം തുറന്നിട്ടുണ്ട്. ബാങ്കുര ജില്ലയിലെ ജന്‍ബേദിയില്‍ കനത്തമഴ കാരണം വീട്ടുകാരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. ഒരു വീട്ടില്‍ നിന്നും ആളെ മാറ്റി പുറത്തിറങ്ങിയതും ആ വീട് തകര്‍ന്ന് വീഴുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
വീട്ടുകാരെ ഒഴിപ്പിച്ച് നിമിഷങ്ങള്‍ക്കകം തന്നെ ഇരുനിലകെട്ടിടം തകര്‍ന്നു വീഴുകയായിരുന്നു. ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ സംഭവിക്കുമായിരുന്ന ദുരന്തത്തിന്‍റെ ഞെട്ടല്‍ വീട്ടുകാര്‍ക്ക് മാറിയിട്ടില്ല.
രക്ഷപ്പെട്ടതിന്റെ ഞെട്ടല്‍ മാറാതെ ജനങ്ങള്‍. താമസക്കാരെ ഒഴിപ്പിച്ച് നിമിഷങ്ങള്‍ക്കകം കെട്ടിടം സമീപത്തുള്ള കനാലിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് ഭിത്തികളുടെ ബലം കുറഞ്ഞതാണ് കെട്ടിടം തകരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

