ചാലിയാർ പുഴയുടെ സമീപം മണക്കടവിലാണ് അപകടം. ഫയർഫോഴ്സിന്റെ സ്കൂബ ഡൈവിങ്ങ് സംഘത്തിലെ അംഗം രതീഷാണ് മൃതദേഹം മുങ്ങിയെടുത്തത്.  

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ റിസോർട്ടിലെ ഹൗസ് കീപ്പിംഗ് തൊഴിലാളി മുങ്ങി മരിച്ചു. തിരുവനന്തപുരം സ്വദേശി ജയേഷ് (20) ആണ് മരിച്ചത്. ചാലിയാർ പുഴയുടെ സമീപം മണക്കടവിലാണ് അപകടം. ഫയർഫോഴ്സിന്റെ സ്കൂബ ഡൈവിങ്ങ് സംഘത്തിലെ അംഗം രതീഷാണ് മൃതദേഹം മുങ്ങിയെടുത്തത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.