Asianet News MalayalamAsianet News Malayalam

ക്രിക്കറ്റ് ബോള്‍ അടിച്ചത് ചോദ്യം ചെയ്ത വീട്ടമ്മയ്ക്ക് യുവാക്കളുടെ മര്‍ദ്ദനം

നിരന്തരം ബോൾ വീട്ടിലേക്ക് അടിച്ചു വിടുന്നത് വീട്ടമ്മ ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തർക്കം മൂത്തതോടെ യുവാക്കൾ വീട്ടിലെ കോഴിയെ പന്തെറിഞ്ഞു വീഴ്ത്തി

House wife attacked in nemom
Author
Nemom, First Published Sep 2, 2018, 8:00 AM IST


തിരുവനന്തപുരം: ക്രിക്കറ്റ് ബോൾ വീട്ടിലേക്ക് അടിച്ചത് ചോദ്യം ചെയ്തതിന് വീട്ടമ്മയെ അയൽവാസികളായ യുവാക്ക‌ൾ ആക്രമിച്ചതായി പരാതി. പരിക്കേറ്റ വീട്ടമ്മ ചികിത്സയിലാണ്. പ്രതികൾ ഒളിവിലും. തിരുവനന്തപുരം നേമത്താണ് സംഭവം. 

വീട്ടമ്മയുടെ വീടിന് സമീപത്തെ പറമ്പിൽ ക്രിക്കറ്റ് കളിച്ചിരുന്ന അയൽവാസികളായ സന്തോഷ് , ചക്കു, ജോബി എന്നിവർ  ആക്രമിച്ചെന്നാണ് പരാതി. വീട്ടമ്മ പൊലീസിന് നൽകിയ പരാതി ഇങ്ങനെ..

നിരന്തരം ബോൾ വീട്ടിലേക്ക് അടിച്ചു വിടുന്നത് വീട്ടമ്മ ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തർക്കം മൂത്തതോടെ യുവാക്കൾ വീട്ടിലെ കോഴിയെ പന്തെറിഞ്ഞു വീഴ്ത്തി. ഇത് വീട്ടമ്മ ചോദ്യം ചെയ്തതോടെ ഇവരെ മർദ്ദിച്ചു. 

വീട്ടമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നേമം പൊലീസ് മൂന്ന് പേർക്കെതിരെ കേസ് എടുത്തു. പക്ഷെ പ്രതികൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ രക്ഷിക്കാൻ രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്നാണ് വീട്ടമ്മയുടെ ബന്ധുക്കൾ ആരോപണം. 

Follow Us:
Download App:
  • android
  • ios