കൂട്ടുകച്ചവടം നടത്തി കബളിപ്പിച്ചെന്നു പരാതിപെട്ടപ്പോള്‍ ഭീഷണപെടുത്തുന്നുവെന്ന് പൊലീസുകാനെതിരെ വീട്ടമ്മയുടെ പരാതി. കാസര്‍കോഡ് മധൂര്‍ സ്വദേശി പി.എ ഹര്‍ഷയാണ് ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപെട്ട് അധികൃതരുടെ കനിവ് തേടുന്നത്.

കാസര്‍കോഡ് വിദ്യാനഗര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പ്രദീപിനെതിരെയാണ് പരാതി. പ്രദീപിന്റെ കോഴിക്കച്ചവടത്തില്‍ ഭര്‍ത്താവ് അജീഷും ഡ്രൈവറും പങ്കാളിയായിയുമായിന്നുവെന്ന് ഹര്‍ഷ പറഞ്ഞു. ലാഭവിഹിതത്തേയും ജോലി ചെയ്ത ശമ്പളത്തേയും ചൊല്ലി ഇവരുവരം തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളായതോടെ തങ്ങളുടെ സ്വത്ത് അനധികൃതമായി പൊലീസുകാരനായ പ്രദീപ് കയ്യടക്കി. ഇതിനിതിരെ പരാതിപെട്ടതോടെ നിരന്തരം ഭീഷണപെടുത്തുകയാണ്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും നീതികിട്ടുന്നില്ലെന്ന് ഹര്‍ഷ പറഞ്ഞു. ഭര്‍ത്താവും ചെറിയ രണ്ട് കുട്ടികളുമായി വാടകവീട്ടിലാണ് വര്‍ഷ താമസിക്കുന്നത്. അനധികൃമായ കോഴിക്കച്ചവടത്തിന് നേരത്തെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍റ് ചെയ്യപെട്ട പൊലീസുകാരനാണ് പ്രദീപ്.