അയല്‍ക്കാരാണ് സംഭവം ആദ്യം കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബപ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം ഹുസൈദയും അഷ്‌റഫും മാത്രമേ വീട്ടലുണ്ടായിരുന്നുള്ളു. 

അഷ്‌റഫിന്റെ മദ്യപാനത്തിനെക്കുറിച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് മൂര്‍ച്ചയേറിയ ആയുധം കൊണ്ട് അഷറഫ് ഭാര്യയുടെ തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.

രാവിലെ മകന്‍ വിളിച്ചിട്ടും ഫോണെടുക്കാത്തതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ വന്നുനോക്കിയപ്പോഴാണ് ഹുസൈദയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് സേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.