വീട്ടമ്മയുടെ നഗ്നശരീരം കായലിന്‌ സമീപത്ത്‌ നിന്ന്‌ കണ്ടെത്തി. മുപ്പത്തി അഞ്ച്‌ വയസുകാരിയായ റൂണാ ലൈല ഖാന്റെ ശരീരമാണ്‌ കായലിന്‌ സമീപത്ത്‌ നിന്ന്‌ കണ്ടെത്തിയത്‌. വീട്ടമ്മയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊന്ന്‌ കായലില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു. 

കൊല്‍ക്കത്ത: വീട്ടമ്മയുടെ നഗ്നശരീരം കായലിന്‌ സമീപത്ത്‌ നിന്ന്‌ കണ്ടെത്തി. മുപ്പത്തി അഞ്ച്‌ വയസുകാരിയായ റൂണാ ലൈല ഖാന്റെ ശരീരമാണ്‌ കായലിന്‌ സമീപത്ത്‌ നിന്ന്‌ കണ്ടെത്തിയത്‌. വീട്ടമ്മയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊന്ന്‌ കായലില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു. 

ബം​ഗാളിലെ കുച്ചാബേരിയ ഗ്രാമത്തില്‍ ഭര്‍ത്താവിനൊപ്പം താമസിക്കുകയായിരുന്നു റൂണാ. എല്ലാദിവസവും വൈകിട്ട്‌ റൂണാ അവരുടെ വീട്ടിലേക്ക്‌ പോകാറുണ്ടായിരുന്നുവെന്ന്‌ ഭര്‍ത്താവ്‌ പൊലീസിനോട്‌ പറഞ്ഞു. തിങ്കളാഴ്‌ച്ച വൈകിട്ടായിട്ടും റൂണ വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന്‌ ഭര്‍ത്താവും അയൽവാസികളും ചേർന്ന് ഗ്രാമം മുഴുവനും അന്വേഷിച്ചിറങ്ങുകയായിരുന്നു. വീടിന്‌ സമീപത്തുള്ള കാട്ടില്‍ നിന്ന്‌ റൂണയുടെ ഷൂസുകള്‍ കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന്‌ കായലിന്‌ സമീപത്ത്‌ നിന്ന്‌ റൂണയുടെ നഗ്നശരീരം ഭര്‍ത്താവ്‌ കണ്ടെത്തുകയായിരുന്നു. 

തുടർന്ന് അയല്‍വാസികള്‍ ചേര്‍ന്ന്‌ പൊലീസില്‍ വിവരം അറിയിച്ചു. റൂണാ അണിഞ്ഞിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായും ഭര്‍ത്താവ്‌ പൊലീസില്‍ പരാതിപ്പെട്ടു.യുവതിക്ക്‌ മറ്റ്‌ അവിഹിതബന്ധം ഉണ്ടായിരുന്നുവോ എന്നതിനെ സംബന്ധിച്ച്‌ അന്വേഷിക്കുന്നുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞു. വീട്ടമ്മയുടെ ശരീരം പോസ്‌റ്റുമോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണെന്ന്‌ പൊലീസ്‌ പറഞ്ഞു.