കണ്ണൂർ: സ്ത്രീകൾക്ക് വഴിനടക്കാനാവാത്ത വിധമുള്ള പരസ്യമദ്യപാനത്തിനെതിരെ കണ്ണൂർ മുഴപ്പിലങ്ങാട് വീട്ടമ്മയുടെ ഒറ്റയാൾ സമരം. ഭർത്താവിന്റെ മദ്യവിൽപ്പനയും മദ്യപാനവും കാരണം കുടുംബം തകർന്നതോടെയാണ് കുളംബസാർ ടൗണിൽ ഷാജിമയെന്ന വീട്ടമ്മ സമരം തുടങ്ങിയിരിക്കുന്നു.

ഭർത്താവിന്റെ മദ്യപാനവും അനധികൃത മദ്യവിൽപ്പനയും കാരണം 28 വർഷം അനുഭവിച്ച ദുരിതങ്ങൾ. ശാരീരിക ഉപദ്രവങ്ങൾക്ക് പുറമെ കുടുംബം വരെ തകർന്നു. പൊലീസിൽ പലതവണ പരാതിപ്പെട്ടിട്ടും പരിഹാരമില്ലാതായതോടെയാണ് ടൗണിന് ഒത്തനടുക്ക് ഷാജിമയുടെ സമരം.

സ്ത്രീകൾക്ക് വഴിനടക്കാനാവാത്ത സ്ഥിതിയെക്കുറിച്ച് നിരവദി സ്ത്രീകളാണ് പരാതി പറയാനും സമരത്തിന് പിന്തുണയുമായും എത്തുന്നത്. നാട്ടുകാരെക്കൂടി പങ്കാളികളാക്കി നടപടി ശക്തമാക്കുമെന്നാണ് പൊലീസ് വിശദീകരണം. നടപടിയുണ്ടായില്ലെങ്കിൽ സമരം കളക്ടരേറ്റിലേക്ക് വ്യാപിപ്പിക്കാനാണ് ഷാജിമയുടെ തീരുമാനം.