മുംബൈ: നായയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ 42 കാരന്‍ മുംബൈയില്‍ പിടിയിലായി. മുംബൈയിലെ ഒരു ഫളാറ്റില്‍ സെക്യൂരിറ്റി ജീവനക്കാരനായ നരേഷ് മിശ്രയാണ് പിടിയിലായത്. നായയെ നിരന്തരം ലൈംഗികമായി ഉപയോഗിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഫ്‌ളാറ്റ് സെക്രട്ടറിയുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. 

ഇയാള്‍ക്കെതിരെ പ്രകൃതി വിരുദ്ധ പീഡന നിരോധന നിയമ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജറാക്കിയ പ്രതി ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഫ്‌ളാറ്റിന്റെ സെക്രട്ടറി സംഭവം ഇയാളെ നിയോഗിച്ച സ്വകാര്യ ഏജന്‍സിയെ അറിയിക്കുകയും തുടര്‍ന്ന് മൃഗസ്‌നേഹികള്‍ നല്‍കിയ പരാതിയില്‍ കേസെടുക്കുകയുമായിരുന്നു.

നായ മാത്രമാണോ ഇത്തരത്തില്‍ പീഡനത്തിരയായതെന്ന് പരിശോധിച്ചു വരികയാണ്. സൗമ്യ സ്വഭാവക്കാരനായിരുന്നു ഇയാളെന്നും മറ്റു ബുദ്ധിമുട്ടുകളൊന്നും ഉണ്ടാക്കിയിരുന്നില്ലെന്നും ഫ്‌ളാറ്റ് നിവാസികള്‍ പറയുന്നു. പരിക്കേറ്റ നായയെ വൈദ്യ പരിശോധന നടത്തിയ ശേഷം ചികിത്സയിലാണ് നായയ്ക്ക് കാര്യമായ പരിക്കുകള്‍ ഉള്ളതായും വളരെ ക്രൂരമായി ദിവസങ്ങളോളം പീഡനം നടന്നതായും പൊലീസ് പറഞ്ഞു.