സൗദി: വ്യാപാരികള്‍ക്കും ഭൂവുടമകള്‍ക്കും അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്താനുള്ള യുഎഇ സര്‍ക്കാരിന്റെ തീരുമാനം മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയാകും. അഞ്ചു ശതമാനം നികുതി വരുന്നതോടെ വീട്ടുവാടക വന്‍തോതില്‍ ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.