സന: യമനിൽ 41 മാധ്യമപ്രവർത്തകർ ഹൂതി വിമതരുടെ പിടിയില്‍. യമനിലെ റ്റുഡേ ബ്രോഡ്കാസ്റ്റേഴ്സ് ടിവി സ്റ്റേഷന് ഉള്ളിലാണ് ഹൂതികൾ ഇവരെ തടഞ്ഞ് വച്ചരിക്കുന്നത്. 41 പേരുടെ പേരുവിവരങ്ങൾ അടക്കമുള്ള പട്ടിക ഹൂതികൾ പുറത്ത് വിട്ടു.
റഷ്യൻ മാധ്യമമായ സ്പുട്നിക് ഇന്‍റർനാഷണലിന്‍റെ യമൻ കറസ്പോണ്ടന്‍റ് അടക്കമുള്ളവർ ടിവി സ്റ്റേഷനുള്ളിൽ ബന്ദികളാക്കപ്പെട്ടവർക്കൊപ്പമുണ്ടെന്നാണ് വിവരം. കഴിഞ്ഞ 24 മണിക്കൂറിലേറെയായി ഇയാളുമായി ബന്ധപ്പെടാനാകുന്നില്ലെന്ന് സ്പുട്നിക് അധികൃതർ അറിയിച്ചു.
