ഫോർട്ട് കൊച്ചി സ്വദേശിനി ആൻലിയയുടെ മരണത്തിൽ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് പൂർത്തിയാക്കി. കേസിലെ പ്രതിയായ ജസ്റ്റിന്‍റെ ഭർത്താവ് ജസ്റ്റിനെ വിയ്യൂർ ജയിലിലേക്ക് മാറ്റി.
കൊച്ചി: ബാംഗ്ലൂരിൽ നഴ്സായിരുന്ന ആൻലിയയെ ആലുവ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് പൂർത്തിയാക്കി. കേസിലെ പ്രതിയായ ജസ്റ്റിനെ വിയ്യൂർ ജയിലിലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് പൊലീസ് ജസ്റ്റിന്‍റെ മൊഴിയെടുക്കുന്നത് തുടരുകയാണ്.
കേസിൽ പ്രതിയായ ആൻലിയയുടെ ഭർത്താവ് ദിവസങ്ങൾക്ക് മുന്നിൽ ചാവക്കാട് കോടതിയിൽ കീഴടങ്ങിയിരുന്നു. പിന്നീട് ഇയാളെ കസ്റ്റഡിയിൽ വാങ്ങിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ജസ്റ്റിന്‍റെ അന്നക്കരയിലെ വീട്ടിലും തൃശൂർ റെയിൽവേ സ്റ്റേഷനിലും തെളിവെടുപ്പ് നടത്തി. ആത്മഹത്യാപ്രേരണയ്ക്കാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ആൻലിയയുടെ ഭർതൃമാതാവടക്കം കൂടുതൽ പേരുടെ മൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് അധികൃതർ വ്യക്തമാക്കുന്നു. ജസ്റ്റിൻ ഇപ്പോൾ വിയ്യൂർ ജയിലിലാണ്.
ഭർതൃവീട്ടിലെ പീഡനം മൂലമാണ് ആൻലിയ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. ആൻലിയയുടേത് കൊലപാതകമാണെന്നതിന് ഇതുവരെ പൊലീസിന് തെളിവ് കിട്ടിയിട്ടുമില്ല. എങ്കിലും ആ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്. ബംഗളുരൂവിലേക്ക് പരീക്ഷയ്ക്ക് പോകാൻ ജസ്റ്റിനാണ് ആൻലിയയെ സ്റ്റേഷനിൽ കൊണ്ടുവിട്ടത്. ആൻലിയയെ കാണാനില്ലെന്ന പരാതി നൽകിയതും ജസ്റ്റിനാണ്. ആൻലിയയെ കാണാതായിട്ടും മാതാപിതാക്കളെ അറിയിക്കാതിരുന്നത് സംശയമുയർത്തിയിരുന്നു.
ഗാർഹികപീഡനം ആരോപിച്ച് ആൻലിയയുടെ അച്ഛൻ ഹൈജിനസ് തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് ഗാർഹികപീഡനം, ആത്മഹത്യപ്രേരണാകുറ്റം എന്നിവ ജസ്റ്റിനെതിരെ പൊലീസ് ചുമത്തിയിരുന്നു. ഗുരുവായൂർ അസിസ്റ്റന്‍റ് കമ്മീഷണർക്കായിരുന്നു അന്വേഷണച്ചുമതല. എന്നാൽ കേസിൽ തുടർനടപടികളുണ്ടാകുന്നില്ലെന്ന് കാണിച്ച് ആൻലിയയുടെ അച്ഛൻ വീണ്ടും മുഖ്യമന്ത്രിയെ സമീപിച്ചു. തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.
കഴിഞ്ഞ ഓഗസ്റ്റ് 25-നാണ് ആൻലിയയെ തൃശ്ശൂരിൽ നിന്ന് കാണാതായത്. 28-ന് മൃതദേഹം ആലുവ പുഴയിൽ നിന്ന് കണ്ടെത്തി. മകളെ കാണാനില്ലെന്ന് കാണിച്ച് ഹൈജിനസ് പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ ജസ്റ്റിൻ ഒളിവിൽ പോയി. തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത് അറിഞ്ഞതോടെയാണ് വന്ന് കീഴടങ്ങിയത്.

