ഇനിയൊരു തലവേദന ഉണ്ടാക്കാനായി മറ്റൊരാളെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നില്ല. പകരം മാര്‍ക്കറ്റില്‍ പോയി ഒരു സെക്സ് ഡോള്‍ വാങ്ങി തന്റെ ജീവിത പങ്കാളിയായി പ്രഖ്യാപിച്ചു. ആധുനിക കാലത്തെ ഹൃദയമില്ലാത്ത മാനുഷിക ബന്ധങ്ങളില്‍ ഇനി താത്പര്യമില്ലെന്നും പുതിയ ഭാര്യ എന്തായാലും തന്റെ വഞ്ചിക്കില്ലെന്നുമാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.

ഭാര്യ ഒപ്പമില്ലാതിരുന്ന സമയങ്ങളില്‍ ഉപയോഗിക്കാനാണ് സെക്സ് ഡോള്‍ വാങ്ങിയതെങ്കിലും പിന്നീട് ആ ബന്ധം വളരുകയായിരുന്നെന്നാണ് സേഞ്ചി പറയുന്നത്. തന്നെ സംബന്ധിച്ചിടത്തോളം ലൈംഗിക ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ മാത്രമുള്ള വെറുമൊരു പാവയല്ല ഇത്. എല്ലാ കാര്യങ്ങള്‍ക്കും അവള്‍ക്ക് എന്റെ സഹായം കൂടിയേ തീരു. എന്നാലും തനിക്ക് യോജിച്ച ജീവിത പങ്കാളിയാണെന്ന് താന്‍ തിരിച്ചറിയുന്നു. ഇവള്‍ വന്നതോടെ തന്റെ ജീവിതം അര്‍ത്ഥപൂര്‍ണ്ണമായി മാറിയെന്നും സേഞ്ചി പറയുന്നു.

രാവിലെ നടക്കാനിറങ്ങുമ്പോഴും ഷോപ്പിങിന് പോകുമ്പോഴും സേഞ്ചി ഒരു വീല്‍ ചെയറില്‍ പാവയെയും കൂട്ടും. കൊച്ചു വര്‍ത്തമാനമൊക്കെ പറഞ്ഞാണ് നടത്തം. നാട്ടുകാര്‍ നോക്കി നിന്ന് ചിരിക്കുമെങ്കിലും അദ്ദേഹത്തിന് അതില്‍ പ്രശ്നമൊന്നും ഇതുവരെ തോന്നിയിട്ടില്ല. വിവിധ തരം വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ അദ്ദേഹം വാങ്ങി പാവയെ ധരിപ്പിക്കും. ഒരുമിച്ചിരുന്ന് ടിവി കാണുന്നതാണ് അദ്ദേഹത്തിന് ഏറ്റവും ഇഷ്ടം. 4000 ഡോളര്‍ മുടക്കിയാണ് സേഞ്ചി നകാജിമ പാവയെ സ്വന്തമാക്കിയത്.