പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഗാനത്തിന്‍റെ ഒരു ഭാഗം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്

ജക്കാര്‍ത്ത: ഒരു ദിവസത്തെ സന്ദർശനത്തിന് ഇന്ത്യോനേഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചത് വന്‍ സ്വീകരണം. ഇന്ത്യോനേഷന് പ്രസിഡന്‍റ് ജോക്കോ ബിഡോഡോ വന്‍ സല്‍ക്കാരമാണ് മോദിക്കായി ഒരുക്കിയിരുന്നത്. പ്രശസ്ത ഗായിക ഫ്രൈഡ ലുക്കാനിയ ഹിന്ദി ഗാനം 'സബർമതി കേ സാന്‍റ് തൂനേ കര്‍ ദിയാ കമാല്‍' ആലപിക്കുകയും ചെയ്തു. ജാഗ്രതി എന്ന ചിത്രത്തില്‍ ആശാ ഭോസ്ലെ പാടിയ ഗാനമാണിത്. പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഗാനത്തിന്‍റെ ഒരു ഭാഗം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

അഞ്ച് ദിവസം കൊണ്ട് മൂന്ന് രാജ്യം സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മലേഷ്യയിലെ കോലാലംപൂരിലെത്തി. മലേഷ്യന്‍ പ്രധാനമന്ത്രി ഡോ. മഹാതിര്‍ മുഹമ്മദുമായി മോദി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാരബന്ധം ഇതോടെ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ.

Scroll to load tweet…