കൊട്ടാരം മാതൃകയില്‍ പന്തല്‍

ബംഗലൂരു പാലസ് ഗ്രൗണ്ടില്‍ വിജയനഗര സാമ്രാജ്യത്തിന്റെ കൊട്ടാരം മാതൃകയില്‍ പണിത പന്തലിലാണ് കര്‍ണാടക മുന്‍ മന്ത്രിയും ഖനി വ്യവസായിയുമായ ഗലി ജനാര്‍ദ്ദന്‍ റെഡ്ഡിയുടെ മകള്‍ ബ്രാഹ്മണിയുടേയും വ്യവസായിയായ രാജീവ് റെഡ്ഡിയുടേയും വിവാഹം നടന്നത്. 150 കോടി രൂപയാണ് ഈ പന്തലിനായി മുടക്കിയത്.

എല്‍സിഡി ക്ഷണപത്രിക

ജനാര്‍ദ്ദ റെഡ്ഡി തന്റെ മകളുടെ വിവാഹം എങ്ങനെയായിരിക്കുമെന്ന് കല്യാണക്കുറിയിലൂടെ തന്നെ ബോധ്യപ്പെടുത്തിയിരുന്നു. അഞ്ച്‌കോടിയാണ് എല്‍സിഡി ക്ഷണപത്രികയ്ക്കായി ചിലവാക്കിയത്.

അതിഥികളെ സ്വീകരിക്കാന്‍​ വന്‍ സന്നാഹം

വിവാഹം നടക്കുന്ന പന്തലിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള പഞ്ചനക്ഷത്ര ഹോട്ടലുകളെല്ലാം വിവാഹത്തിനെത്തുന്ന അതിഥികള്‍ക്കായി ബുക്ക് ചെയ്തിരുന്നു. 3000 സെക്യൂരിറ്റി ജീവനക്കാരും അതിഥികളെ സ്വീകരിക്കാന്‍ 500 പേരെയും സജ്ജീകരിച്ചിരുന്നു. മാത്രമല്ല ഹൈദരാബാദില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമായി നര്‍ത്തകരും.


ആഭരണങ്ങളും വസ്ത്രങ്ങളും

കല്യാണപ്പെണ്ണ് വിവാഹവേളയില്‍ അണിഞ്ഞ വസ്ത്രത്തിന് കോടികളാണ് ചിലവാക്കിയിരിക്കുന്നത്. ചടങ്ങില്‍ ബാഹ്മണി അണിഞ്ഞത് പതിനേഴ് കോടി രൂപയുടെയും പട്ട് സാരിയും തൊണ്ണൂറ് കോടി രൂപയുടെ ആഭരണങ്ങളുമാണെന്നാണ് പറയപ്പെടുന്നത്.

ഹെലിപാഡ്

വിവാഹത്തിനെത്തുന്ന വിവിഐപികളുടെ സൗകര്യത്തിനായി കൊട്ടാര സമാനമായ പന്തലിന് സമീപത്ത് പ്രത്യേക ഹെലിപാഡുകളും സജ്ജമായിരുന്നു. കോടിക്കണക്കിന് രൂപയാണ് ഇതിന് വേണ്ടിമാത്രം ചിലവാക്കിയിരിക്കുന്നത്.