താമസ സൗകര്യം ഉൾപ്പെടെ കുറഞ്ഞത് പതിനായിരം റിയാൽ മാസ വേതനം ലഭിക്കുന്ന സ്വകാര്യ മേഖലയിലെ ജീവനക്കാർക്കാണ് കുടുംബ വിസ അനുവദിക്കുക. എന്നാൽ കുടുംബത്തിനുള്ള താമസ സൗകര്യം കമ്പനി അനുവദിക്കുകയാണെങ്കിൽ ഏഴായിരം റിയാൽ അടിസ്ഥാന ശമ്പളം ലഭിക്കുന്നവർക്കും ഇനി മുതൽ കുടുംബ വിസ അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

കുടുംബ വിസയ്ക്ക് അപേക്ഷിക്കാനുളള മറ്റു നിബന്ധനകള്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുടുംബ വിസയ്ക്ക് അപേക്ഷിക്കുന്നയാള്‍ക്ക് സാധുതയുളള താമസ അനുമതി ഉണ്ടായിരിക്കണം- അധികാരികള്‍ സാക്ഷ്യപ്പെടുത്തിയ വിവാഹ രേഖകൾ, കുടുംബവുമൊത്ത താമസിക്കാനുളള സൗകര്യം നല്‍കുന്നുണ്ടെന്ന തൊഴില്‍ദാതാവിന്റെ സാക്ഷ്യപത്രം, ജോലിയെയും വേതനത്തെയും കുറിച്ചുളള ഔദ്യോഗിക രേഖകൾ എന്നിവയും അപേക്ഷയോടൊപ്പം ഹാജരാക്കണം. 

സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ ആറ് മാസത്തെ ബാങ്ക് ഇടപാടുകളുടെ രേഖകളും ഹാജരാക്കേണ്ടതുണ്ട്. തൊഴില്‍കരാറും വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന രേഖകളും നിർബന്ധമാണ്. പങ്കാളികള്‍ക്കും കുട്ടികള്‍ക്കുമാണ് കുടുംബവീസ അനുവദിക്കുക.എന്നാൽ മാതാപിതാക്കളെയും മറ്റ് ബന്ധുക്കളെയും സന്ദര്‍ശക വീസയില്‍ രാജ്യത്തേക്ക് കൊണ്ടുവരാവുന്നതാണ്. 

25 വയസ് കഴിഞ്ഞ ആണ്‍മക്കളെ കുടുംബ വിസയുടെ പരിധിയിൽ ഉൾപെടുത്തില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ അവിവാഹിതകളായ പെണ്‍മക്കള്‍ക്ക് വിസ അനുവദിക്കും. അപ്പെട്ട അധികൃതര്‍ക്ക് അവകാശമുണ്ടായിരിക്കും.