കനത്ത മഴ തുടരുന്നതും ചുഴലിക്കാറ്റ് സാധ്യത റിപ്പോര്‍ട്ട് ചെയ്തതും തെക്കന്‍ ജില്ലകളെ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്. എന്നാല്‍ ഓഖി ചുഴലിക്കാറ്റ് വീശിയാല്‍ സ്വയം എങ്ങനെ പ്രതിരോധിക്കണമെന്നാണ് ആദ്യം അറിയേണ്ടത്.
സംസ്ഥാനത്ത് അടുത്ത 12 മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശിയേക്കാമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇതുവരെ 7 മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴയാണ് തെക്കന്‍ കേരളത്തില്‍ പെയ്തത്.
ഓഖിയെ എങ്ങനെ പ്രതിരോധിക്കാം
- ടെലിവിഷനിലൂടെയോ റേഡിയോയിലൂടെയോ ഉള്ള മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക
- സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ പരിഭ്രാന്തരാകേണ്ടതില്ല
- 15 മിനുട്ട് ദൂരപരിധിയ്ക്കുള്ളില്‍ നടന്ന് സുരക്ഷിതമായി എത്താവുന്ന (ഉയര്‍ന്ന് പ്രദേശം) സ്ഥലം കണ്ടെത്തി വയ്ക്കുക
- വെള്ളപ്പൊക്ക സാധ്യത അറിഞ്ഞാല്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറുക
- വെള്ളം കുത്തിയൊലിക്കാത്ത പ്രദേശങ്ങളിലൂടെ മാത്രം സഞ്ചരിക്കുക
- അത്യാവശ്യമുള്ള വസ്തുക്കള്‍ കരുതി വയ്ക്കുക
- അത്യാവശ്യ ഭക്ഷണം(കേടുകൂടാതെ സൂക്ഷിക്കാവുന്നവ), മരുന്ന്, വെള്ളം, ബാറ്ററി, മെഴുകുതിരി, കത്തി, ടോര്‍ച്ച്, റേഡിയോ, ലൈറ്റര്‍,
തുടങ്ങിയവ എടുത്ത് പ്ലാസ്റ്റിക് കവറിലാക്കി തയ്യാറാക്കി വയ്ക്കുക - മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് എന്നിവ ചാര്‍ജ് ചെയ്ത് വയ്ക്കുക
