ജോലി ചെയ്യാൻ വിസ്സമ്മതിച്ച കുട്ടികളെ വിവസ്ത്രരാക്കി മർദ്ദിച്ച് കനത്ത വെയിലില്‍ കിലോമീറ്ററുകള്‍ നടത്തി പീഡനം

ബിക്കാനീര്‍: ജോലി ചെയ്യാൻ വിസ്സമ്മതിച്ച കുട്ടികളെ വിവസ്ത്രരാക്കി മര്‍ദ്ദിച്ച് കിലോമീറ്ററുകള്‍ നടത്തി പീഡിപ്പിച്ചെന്ന് പരാതി. ബിക്കാനറിനടുത്ത് കൊലായത്ത് ഗ്രാമത്തിലാണ് സംഭവം. അയല്‍ക്കാരന്റെ വയലില്‍ പണിയെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് അഞ്ച് കുട്ടികള്‍ ക്രൂരപീഡനത്തിന് ഇരയായത്.

ഇവരം നഗ്നരാക്കി മര്‍ദ്ദിച്ച് നടത്തിയ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയതായും ആരോപണമുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി. രാജസ്ഥാന്‍ പൊലീസ് സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ ജോലിയെടുക്കാന്‍ വിസമ്മതിച്ച ദളിതര്‍ക്ക് നേരെയും ഇത്തരത്തില്‍ ആക്രമണം ഉണ്ടായിരുന്നു.