മൂന്നാര്‍: മൂന്നാര്‍ പളളിവാസലില്‍ ആയിരമടിയോളം ഉയരത്തില്‍ നിന്ന് കൂറ്റന്‍ പാറ താഴേക്കു പതിച്ചു. സ്വകാര്യ റിസോര്‍ട്ടിന്റെ മതിലും പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും തകര്‍ത്താണ് പാറ താഴേക്കുരുണ്ടത്.
കനത്ത മഴക്കു പിന്നാലേ പാതിരാത്രിയോടെയാണ് സംഭവമെന്നതിനാല്‍ ആളപായമൊഴിവായി. റിസോര്‍ട്ടിന്റേതുള്‍പ്പെടെ കെട്ടിടങ്ങളെ പാറ സ്‌പര്‍ശക്കാതിരുന്നതും ദുരന്തമൊഴിവാക്കി. പളളിവാസല്‍ പൈപ്പ് ലൈനിനു സമീപം വ്യാപകമായ റിസോര്‍ട്ട് നിര്‍മ്മാണം നടക്കുന്നതിനു മുകളില്‍ നിന്നാണ് ടണ്‍ കണക്കിനു ഭാരമുളള പാറ അടര്‍ന്നു വീണത്.
നിയമസഭാ ഉപസമിതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ലെങ്കില്‍ ഭാവിയില്‍ വന്‍ ദുരന്തത്തിനു വഴിവെച്ചേക്കാമെന്നതിന്റെ സൂചനയുമായാണ് പാറ അടര്‍ന്നു വീണതിനെ ആളുകള്‍ കാണുന്നത്.
