10:19 PM (IST) Jan 07

Malayalam News Live:മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് കണക്കിൽപ്പെടാത്ത പണവും മദ്യവും, വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലം മാറ്റത്തിന് സാധ്യത

തിരുവനന്തപുരം നെടുമങ്ങാട് കരിപ്പൂർ വില്ലേജ് ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണവും മദ്യവും കണ്ടെത്തി

Read Full Story
09:44 PM (IST) Jan 07

Malayalam News Live:രാസലഹരിയുമായി മലയാളിയും ഇതരസംസ്ഥാനക്കാരും പിടിയിൽ; സംഭവം കണ്ണൂരിൽ

കണ്ണൂരിൽ രാസലഹരിയുമായി മലയാളിയും ഇതരസംസ്ഥാനക്കാരും പിടിയിൽ. കോട്ടയം പൊയിൽ സ്വദേശി സി എച്ച് അഷ്കര്‍, അസാം സ്വദേശികളായ സഹിദുൾ ഇസ്ലാം, മൊഗിബാർ അലി എന്നിവരാണ് പിടിയിലായത്.

Read Full Story
09:28 PM (IST) Jan 07

Malayalam News Live:സൈബറിടത്തിൽ ഹരിതകർമ സേനാംഗങ്ങൾക്കെതിരെ അശ്ലീല പരാമർശം, കോടതി ജീവനക്കാരൻ പിടിയിൽ

കൊല്ലം കോർപറേഷനു കീഴിൽ ജോലി ചെയ്യുന്ന സേനാംഗങ്ങൾ ഇതിൽ പ്രതിഷേധിച്ച് പണി മുടക്കുകയും പ്രതിഷേധ മാർച്ച് നടത്തുകയും ചെയ്തിരുന്നു. 

Read Full Story
09:20 PM (IST) Jan 07

Malayalam News Live:സ്കൂളിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റു, 33 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില ഗുരുതരമല്ല

പൂഞ്ഞാർ മലയിഞ്ചിപ്പാറ സെന്‍റ്. ജോസഫ് യുപി സ്കൂളിൽ ഭക്ഷ്യ വിഷബാധ. 33 കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്

Read Full Story
09:13 PM (IST) Jan 07

Malayalam News Live:ഒരു നിമിഷത്തെ പിഴവ്, വളവിൽ വെച്ച് വാഹനത്തെ മറികടക്കവേ കാർ ഇടിച്ചു, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ

വയനാട് പനമരത്തിനടുത്ത് കൈതക്കലില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ടോറസ് ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
Read Full Story
08:29 PM (IST) Jan 07

Malayalam News Live:'അതിജീവിതയെ പരിഹസിക്കുന്നു, ആശ്രയം തേടി ഒരു പെണ്ണ് ഇവർക്ക് മുന്നിലെത്തിയാൽ എന്തായിരിക്കും അവസ്ഥ'; തുറന്നടിച്ച് ഭാഗ്യലക്ഷ്മി

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കോൺഗ്രസുകാരും ബിജെപിക്കാരും അതിജീവിതയെ പരിഹസിക്കുന്നു എന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി

Read Full Story
08:00 PM (IST) Jan 07

Malayalam News Live:അസാധാരണം! ഫെബ്രുവരി 1 ഞായറാഴ്ച, രാജ്യത്ത് ആകാംക്ഷ നിറയും; ചരിത്രമെഴുതാൻ നിർമല സീതാരാമൻ, 2026 കേന്ദ്ര ബജറ്റ് അവതരിപ്പിക്കും, നിറയെ പ്രതീക്ഷ

2026 ഫെബ്രുവരി 1 ഞായറാഴ്ച ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ഞായറാഴ്ചത്തെ ബജറ്റ് അവതരണം ഒരു അസാധാരണ നടപടിയാണ്. തുടർച്ചയായി ഒൻപതാമത്തെ ബജറ്റ് അവതരിപ്പിക്കുന്നതോടെ നിർമല പുതിയ ചരിത്രം കുറിക്കുകയും ചെയ്യും

Read Full Story
07:20 PM (IST) Jan 07

Malayalam News Live:കാട്ടാന ആക്രമണത്തിൽ മധ്യവയസ്‌കന് പരിക്കേറ്റു; സംഭവം ഇടുക്കിയിൽ

ഇടുക്കി മാങ്കുളത്ത് കാട്ടാന ആക്രമണത്തില്‍ മധ്യവയസ്‌കന് പരിക്കേറ്റു. താളുകണ്ടംകുടി സ്വദേശി സതീശന്‍ പി കെയ്ക്കാണ് പരിക്കേറ്റത്

Read Full Story
06:55 PM (IST) Jan 07

Malayalam News Live:സാമ്പത്തിക ക്രമക്കേട് പരാതി; യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു, താത്കാലിക കമ്മിറ്റി രൂപീകരിച്ചു

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു. സംസ്ഥാന കമ്മിറ്റി ഇടപെട്ടാണ് നടപടി

Read Full Story
06:27 PM (IST) Jan 07

Malayalam News Live:പാർട്ടി ചർച്ച ചെയ്യും മുൻപേ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി; സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയോട് വിശദീകരണം തേടി സംസ്ഥാന നേതൃത്വം

പാർട്ടി ചർച്ച ചെയ്യും മുൻപേ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതിന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമിനോട് വിശദീകരണം തേടി സംസ്ഥാന നേതൃത്വം. സംസ്ഥാന സെന്റർ ആണ് രാജു എബ്രഹാമിനോട് ഇമെയിൽ വഴി വിശദീകരണം തേടിയത്.

Read Full Story
06:18 PM (IST) Jan 07

Malayalam News Live:ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തക‍ർന്നു, വാഹനാപകടത്തില്‍ രണ്ടുപേർക്ക് ഗുരുതര പരിക്ക്

ആറ്റിങ്ങൽ നഗരത്തിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേർക്ക് ഗുരുതര പരിക്ക്. ആറ്റിങ്ങൽ ദേശീയപാതയിൽ എൽ ഐ സി ഓഫീസിന് എതിർവശത്ത് ഇന്ന് വൈകുന്നേരം മൂന്നോടെയാണ് അപകടം ഉണ്ടായത്

Read Full Story
05:56 PM (IST) Jan 07

Malayalam News Live:ദില്ലി തുർക്ക്മാൻ ഗേറ്റിൽ സംഘർഷം, മസ്ജിദിനോട് ചേർന്നുള്ള കൈയ്യേറ്റം ഒഴിപ്പിച്ചു; പൊലീസിനു നേരെ കല്ലെറിഞ്ഞ് ജനക്കൂട്ടം

ദില്ലിയിലെ തുർക്ക്മാൻ ഗേറ്റിനടുത്തെ സയിദ് ഫയിസ് ഇലാഹി മസ്ജിദിനോട് ചേർന്നുള്ള കൈയ്യേറ്റം ഒഴിപ്പിക്കാൻ നടന്ന നീക്കത്തിനിടെ സംഘർഷം. കല്ലേറിൽ അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു

Read Full Story
05:53 PM (IST) Jan 07

Malayalam News Live:ചിറ്റൂരില്‍ വീണ്ടും സ്പിരിറ്റ് വേട്ട, മൂന്ന് പേർ റിമാന്‍റിൽ; പിടിച്ചെടുത്തത് 30 ലിറ്റർ സ്പിരിറ്റ്

ചിറ്റൂരിൽ വീണ്ടും സ്പിരിറ്റ്‌ വേട്ട. നിയമവിരുദ്ധമായി കണ്ടെത്തിയ 30 ലിറ്റർ സ്പിരിറ്റും 550 ലിറ്റർ കള്ളും പിടിച്ചെടുത്തു

Read Full Story
05:39 PM (IST) Jan 07

Malayalam News Live:2026 ലെ ആദ്യ അതി തീവ്രന്യൂനമർദം രൂപപ്പെടുന്നു, 48 മണിക്കൂർ നി‍ർണായകം; കേരളത്തിൽ 3 ദിവസം മഴ സാധ്യത ശക്തം, ശനിയാഴ്ച 2 ജില്ലകളിൽ യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അതി തീവ്രന്യൂനമർദമായി മാറാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇതിന്റെ ഫലമായി കേരളത്തിൽ മൂന്ന് ദിവസം മഴ ശക്തമാകും. ജനുവരി 10ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
Read Full Story
05:35 PM (IST) Jan 07

Malayalam News Live:കളിച്ചുകൊണ്ടിരിക്കേ അബദ്ധത്തിൽ വാതിൽ ലോക്കായി, 15ാം നിലയിലെ ഫ്ലാറ്റിൽ കുടുങ്ങി കുഞ്ഞുങ്ങൾ, രക്ഷകരായി ഫയർഫോഴ്സ്

വൈപ്പിൻ മാലിപ്പുറത്ത് പതിനഞ്ചാം നിലയിലെ ഫ്ലാറ്റിൽ കുടുങ്ങിയ കുഞ്ഞുങ്ങൾക്ക് രക്ഷകരായി ഫയർഫോഴ്സ്.

Read Full Story
05:35 PM (IST) Jan 07

Malayalam News Live:സമൻസ് തുടർച്ചയായി അവഗണിച്ചു; കശുവണ്ടി വ്യവസായിക്കും അമ്മയ്ക്കുമെതിരെ കോടതിയെ സമീപിച്ച് ഇഡി

സമൻസ് തുടർച്ചയായി അവഗണിച്ചതിന് കൊല്ലത്തെ കശുവണ്ടി വ്യവസായിക്കും അമ്മയ്ക്കും എതിരെ കോടതിയെ സമീപിച്ച് ഇഡി. കൊല്ലത്തെ കശുവണ്ടി വ്യവസായി അനീഷ് ബാബു, അമ്മ അനിത ബാബു എന്നിവർക്കെതിരെയാണ് ക്രമിനൽ കേസ് ഫയൽ ചെയ്തത്.

Read Full Story
05:28 PM (IST) Jan 07

Malayalam News Live:മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 5 മാസം പ്രായമായ കുഞ്ഞിന് ജീവൻ നഷ്ടമായി

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 5 മാസം പ്രായമായ കുഞ്ഞ് മരിച്ചു. താമരശ്ശേരിയിലാണ് സംഭവം. അടിവാരം, പൊട്ടികൈ ആഷിഖ് - ഷഹല ഷെറിൻ ദമ്പതികളുടെ കുഞ്ഞിനാണ് ജീവന്‍ നഷ്ടപ്പെട്ടത്

Read Full Story
05:13 PM (IST) Jan 07

Malayalam News Live:ട്രംപിന്‍റെ അന്ത്യശാസനം! ചൈന, റഷ്യ, ക്യൂബ, ഇറാൻ, ക്യൂബ; 4 രാജ്യങ്ങളുമായുള്ള ബന്ധം വെനസ്വേല അവസാനിപ്പിക്കണം; എണ്ണ തന്നെ പ്രധാന കാരണം!

വെനസ്വേലയിലെ ഇടക്കാല ഭരണകൂടത്തിന് മുന്നിൽ കർശന നിബന്ധനകളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈന, റഷ്യ, ഇറാൻ, ക്യൂബ എന്നീ രാജ്യങ്ങളുമായുള്ള ബന്ധം അവസാനിപ്പിച്ച് എണ്ണ ഉത്പാദനത്തിലും വിതരണത്തിലും അമേരിക്കയുമായി മാത്രം സഹകരിക്കണം

Read Full Story
05:02 PM (IST) Jan 07

Malayalam News Live:ജനനായകൻ പ്രതിസന്ധി - 27 കട്ടുകൾ വരുത്തിയെന്ന് നിർമാതാക്കൾ, വീണ്ടും പരിശോധിക്കാൻ അനുവാദമുണ്ടെന്ന് സെൻസർ ബോർഡ്; കേസ് വിധി പറയാൻ മാറ്റി

സിനിമയിൽ 27 കട്ട് വരുത്തിയെന്ന് നിർമാതാക്കൾ ചൂണ്ടിക്കാണിക്കുന്നു. ഇസി അംഗത്തിന് എങ്ങനെ പരാതി നൽകാനാകുമെന്നും നിർമാതാക്കൾ ചോദിക്കുന്നു.

Read Full Story
04:46 PM (IST) Jan 07

Malayalam News Live:ബാങ്ക് കവർച്ചയുൾപ്പെടെ നിരവധി കേസുകളില്‍ പ്രതി, 24 വർഷമായി ഒളിവിലായിരുന്ന കള്ളൻ പിടിയിൽ

24 വർഷമായി ഒളിവിൽ കഴിഞ്ഞ കളളൻ കല്‍പറ്റയില്‍ പിടിയിൽ. വയനാട് സ്വദേശി സൈനുദ്ദീൻ ആണ് കൽപറ്റയിൽ വെച്ച് തലശ്ശേരി പൊലീസിന്‍റെ പിടിയിലായത്

Read Full Story