കിണറ്റില്‍ മനുഷ്യവിസര്‍ജ്യത്തിന്‍റെ സാന്നിധ്യം, കുടിക്കാന്‍ വെള്ളമില്ലാതെ കരിപ്പൂര്‍ നിവാസികള്‍

കോഴിക്കോട്: കിണറില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതോടെ കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപമുള്ള കൂട്ടാലുങ്ങലിലെ ജനങ്ങള്‍ ആശങ്കയിലാണ്. മതില്‍ക്കെട്ടിനപ്പുറമുള്ള കരിപ്പൂര്‍ വിമാനത്താവളം. മഴ കനത്താല്‍ വിമാനത്താവളത്തില്‍നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നത് കൂട്ടാലുങ്ങലിലേക്കാണ്.

അതിനിടെയാണ് സിഐഎഎസ്എഫ് ഉദ്യോഗസ്ഥരുടെ ബാരക്കിന് തൊട്ടുചേര്‍ന്നുള്ള മുനീറിന്റെ വീട്ടിലെ കിണറ്റില്‍ വെള്ളത്തിന് നിറംമാറ്റം ശ്രദ്ധിക്കുന്നത്. പരിശോധിച്ചപ്പോള്‍ മനുഷ്യവിസര്‍ജ്യം അടങ്ങിയ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഭക്ഷണം ഉണ്ടാക്കാന്‍ പോലും വെള്ളമില്ലാത്ത അവസ്ഥയിലാണ് നാട്ടുകാരിപ്പോള്‍. ഇതോടെ സമീപത്തെ 10 കിണറുകളിലെ വെള്ളവും പരിശോധനക്ക് അയച്ചു. പ്രാഥമിക പരിശോധനയില്‍ ചോര്‍ച്ച കണ്ടെത്തിയിട്ടില്ലെന്നും വിശദമായി പരിശോധിക്കുമെന്നും വിമാനത്താവള അധികൃതര്‍ പറഞ്ഞു.