ദേശീയ വനിതാ കമ്മീഷനും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. മൂന്നു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടതായി ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ എറണാകുളത്ത് നേരിട്ടെത്തി തെളിവെടുക്കും. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്നിവരും സംഭവത്തെ അപലപിച്ച് രംഗത്തെത്തി. സംഭവത്തില്‍ ഉത്തരവാദികളായവരെ എത്രയുവേഗം പിടികൂടി പരമാവധി ശിക്ഷ നല്‍കണമെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
പെരുമ്പാവൂര്‍ സംഭവം അതീവ വേദനയുളവാക്കുന്നു എന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് വി എം സുധീരനുമായി ഈ വിഷയം സംസാരിച്ചെന്നും രാഹുലിന്റെ ട്വീറ്റ്. ഉടന്‍ പ്രതിയെ പിടികൂടുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ പറഞ്ഞു.