കമ്മീഷനിൽ ഭേദഗതി വരുത്തണമെങ്കിൽ പ്രധാനമന്ത്രിയടങ്ങുന്ന പാർലമെന്‍റ് സമിതി തിരുമാനിക്കണം

കൊച്ചി: സംസ്ഥാന സർക്കാരിന് കമ്മീഷനിൽ സമ്മർദം ചെലുത്താനാവില്ലെന്ന്മനുഷ്യാവകാശ കമ്മീഷൻ ആക്ടിം​ഗ് ചെയർമാൻ പി മോഹനദാസ്. കമ്മീഷന് മേൽ സംസ്ഥാനസർക്കാരിന് യാതൊരു നിയന്ത്രണവുമില്ല. 

കമ്മീഷനിൽ ഭേദഗതി വരുത്തണമെങ്കിൽ പ്രധാനമന്ത്രിയടങ്ങുന്ന പാർലമെന്‍റ് സമിതി തിരുമാനിക്കണം. മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ പദവി നിലനിർത്തേണ്ടത് സംസ്ഥാന സർക്കാരിന്റെ ബാധ്യതയാണെന്നും പി മോഹനദാസ് പറഞ്ഞു.