നാല് ആഴ്ചക്കുള്ളിൽ റിപ്പോർട്ട്‌ നൽകാൻ നിർദേശം
തിരുവനന്തപുരം: ഐറിഷ് സ്വദേശി ലിഗയുടെ മരണത്തില് അന്വേഷണം നടത്തുന്നതില് പൊലീസിന് വീഴ്ച ഉണ്ടായെന്ന പരാതിയിൽ മനുഷ്യാവകാശ കമീഷൻ ഇടപെടൽ. നാല് ആഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും നിർദേശം കമ്മീഷന് നിര്ർദ്ദേശം നല്കി.
ലിഗയുടെ ആന്തരാവയവങ്ങളുടെ രാസപരിശോധന ഫലം നാളെ ലഭിക്കും. ഇതിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ. മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്തെ ഒഴിഞ്ഞ പ്രദേശത്ത് പ്രത്യേക സംഘം ഇന്ന് പരിശോധന നടത്തി. ഒറ്റപ്പെട്ട ഈ പ്രദേശത്ത് ഒരു വിദേശി എങ്ങനെ എത്തി എന്നാണ് പൊലീസിനെ കുഴക്കുന്നത്. ഇത് കണ്ടെത്താനാനുള്ള ശ്രമമാണ് ഇപ്പോള് നടത്തുന്നത്.
