ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം; അന്വേഷണം സിബിഐക്ക് വിടണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

First Published 15, Apr 2018, 5:07 PM IST
Human Rights Commission demand cbi enquiry in sreejith death
Highlights
  • പ്രത്യേക അന്വേഷണസംഘം പൂർണ്ണ പരാജയമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ പി മോഹനദാസ് ആഭ്യന്തരസെക്രട്ടറിക്ക് കത്ത് നൽകി. പ്രത്യേക അന്വേഷണസംഘം പൂർണ്ണ പരാജയമാണെന്നും കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. കുടുംബത്തിന് നല്‍കാനുള്ള 10 ലക്ഷം രൂപ കുറ്റക്കാരായ ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കണമെന്നും ശ്രീജിത്തിന്‍റെ ഭാര്യക്ക് സർക്കാർ ജോലി നൽകണമെന്നും മനുഷ്യാവകാശ കമ്മീഷൻ കത്തില്‍ ആവശ്യപ്പെട്ടു.

loader