ഉത്തരവ് സര്‍ക്കാറിന് കിട്ടിയിട്ടില്ലെന്നായിരുന്നു ചടങ്ങിനെത്തിയ ടൂറിസം മന്ത്രിയുടെ പ്രതികരണം.

തിരുവനന്തപുരം: തിരുവല്ലത്ത് പീഡനത്തിനിരയായി കൊല്ലപ്പെട്ട വിദേശ വനിതയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് കാണിച്ച് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ബി.ജെ.പി ജില്ലാ പ്രസിഡണ്ട് എസ് സുരേഷ് നല്‍കിയ ഹര്‍ജിയിലായിരുന്നു വിധി. 

മരണത്തിലെയും കേസ് അന്വേഷണത്തിലെയും ദുരൂഹതകള്‍ ആരോപിച്ചായിരുന്നു സുരേഷ് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത്. ഇത് പരിഗണിച്ച കമ്മീഷന്‍, മൃതദേഹം ദഹിപ്പിക്കരുതെന്നും ക്രൈസ്തവ ആചാര പ്രകാരം അടക്കം ചെയ്യണമെന്നും ഉത്തരവിട്ടു. എന്നാല്‍ ഉത്തരവുമായി പരാതിക്കാരന്‍ എസ് സുരേഷ് തൈക്കാട് ശാന്തിക വാടത്തിലെത്തുന്നതിന് മുമ്പ് സംസ്കാരം കഴിഞ്ഞിരുന്നു. ഉത്തരവ് സര്‍ക്കാറിന് കിട്ടിയിട്ടില്ലെന്നായിരുന്നു ചടങ്ങിനെത്തിയ ടൂറിസം മന്ത്രിയുടെ പ്രതികരണം. വിദേശ വനിതയുടെ ഭര്‍ത്താവിന്റെയും സഹോദരിയുടേയും സാന്നിധ്യത്തിലായിരുന്നു സംസ്ക്കാരം. ചിതാഭസ്മവുമായി സഹോദരി അടുത്തയാഴ്ച സ്വദേശത്തേക്ക് മടങ്ങും.