പാക്കിസ്ഥാനെ അക്കമിട്ടു കുറ്റപ്പെടുത്തുന്നതാണ് തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട്. മാധ്യമങ്ങള്‍ നല്‍കുന്ന കൊലപാതക സാഹചര്യങ്ങളെല്ലാം വ്യാജമായിരുന്നു. നടന്നു എന്നു പറയുന്ന ഏറ്റുമുട്ടലുകളില്‍ ഒരു പൊലീസുകാരന്‍പോലും കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിരുന്നില്ല. ഇത് സംശയത്തിനിടയാക്കുന്നു.

കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായ നടപടികള്‍ പാകിസ്താന്‍ പൊലീസ് അനുവര്‍ത്തിക്കുന്നതെന്ന് പല മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ എച്ച് ആര്‍ ഡബ്ള്യു ഗവേഷകരോട് സമ്മതിച്ചു. മതിയായ പരിശീലനം ലഭിക്കാത്തവരാണ് പൊലീസ് ഉദ്യോഗസ്ഥരെന്നും പൊലീസ് നടപടി അവരെ സമൂഹത്തില്‍ ഏറ്റവുമധികം ഭയപ്പെടുന്ന വിഭാഗമായി മാറ്റാന്‍ കാരണമായെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

വ്യാജ ഏറ്റുമുട്ടല്‍ നടത്തുന്നതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു ഭീതിയുമില്ലെന്നും ക്രിമിനലുകളെ കൊല്ലുകതന്നെയാണ് വേണ്ടതെന്നും പല ഉദ്യോഗസ്ഥരും തുറന്നു പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിമിനലുകളെ വധിക്കാന്‍ വ്യാജ ഏറ്റുമുട്ടലുകളാണ് പറ്റിയ മാര്‍ഗമെന്നും അവര്‍ കരുതുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

ബ്രിട്ടീഷ് ഭരണകാലത്തുണ്ടാക്കിയ പൊലീസ് നിയമങ്ങള്‍ എല്ലാ നിയമലംഘനങ്ങള്‍ക്കും സംരക്ഷണം നല്‍കുന്നതായും രാഷ്ട്രീയക്കാരുടെയും ഭൂവുടമകളുടെയും സമ്മര്‍ദ്ദവും എച്ച് ആര്‍ ഡബ്ള്യു ഡയറക്ടര്‍ ബ്രാഡ് ആഡംസ് ചൂണ്ടിക്കാട്ടി.