സിഡ്നി: നൂറിലേറെ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരകളാക്കിയ ഏഴംഗ സംഘം പിടിയില്‍. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇരകളാക്കിയ സ്ത്രീകളുള്‍പ്പെട്ട സംഘമാണ് ഓസ്‌ട്രേലിയയില്‍ പിടിയിലായത്.
മൂന്ന് വയസ്സ് മുതല്‍ പ്രായമുള്ള കുട്ടികളെയാണ് ഇവര്‍ പീഡിപ്പിച്ചത്. 2015ലാണ് മൂന്ന് വയസ്സുള്ള കുഞ്ഞിന് നേരെ പീഡനമുണ്ടായത്. തട്ടിക്കൊണ്ടുപോകല്‍, കുട്ടികളെ പീഡിപ്പിച്ച് വീഡിയോ പകര്‍ത്തല്‍, ഉള്‍പ്പെടെ 127 കേസുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഏഴംഗ സംഘത്തിലൊരാള്‍ 18 കാരനാണ്. ഇയാള്‍ക്കെതിരെ 42 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പിടിയിലായ വനിതകളില്‍ നാല് പേര്‍ 17നും 29നും ഇടയില്‍ പ്രായമുള്ളവരാണ്.
52 കാരനായ പോള്‍ ക്രിസ്റ്റഫര്‍ കുക്ക്, അയാളുടെ സഹോദരി തെരേസാ പോള്‍, മകളും നടിയുമായ യാനി കുക്ക് വില്യംസ് എന്നിവരാണ് കേസില്‍ പ്രധാനപ്രതികള്‍. സിഡ്‌നിയില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള ബ്ലൂ മൗണ്ട്‌സ് പര്‍വ്വത മേഖല കേന്ദ്രീകരിച്ചാണ് ഇവര്‍ കച്ചവടം നടത്തിയിരുന്നത്. 2014നും 2016നുമിടയിലാണ് സംഭവം നടന്നത്.
