ഉച്ചയോടെ നേര്യമംഗലം ഷാപ്പിൽ രവി എത്തിയതായുള്ള രഹസ്യ വിവരം കിട്ടിയ അടിമാലി പൊലീസ്, ഉടനടി ഷാപ്പിലെത്തി രവിയെ പിടികൂടുകയായിരുന്നു. വ്യാഴാഴ്ച രാത്രിയിലെ അക്രമത്തിനു ശേഷം കാടുകയറിയ രവി വിശപ്പും ക്ഷീണവും കടുത്തപ്പോഴാണ് നേര്യമംഗലം ഷാപ്പിലെത്തിയത്. നാലുകുട്ടികളുടെ അമ്മയായ വിമല അഞ്ചാമതു ഗർഭിണിയായ വിവരം മറച്ചുവച്ചതിലുളള ദേഷ്യം കൊണ്ടാണ് മർദ്ദിച്ചതെന്ന് രവി പോലീസിനോടു പറഞ്ഞു.

നടുവേദനക്ക് ചികിതസക്കായെത്തിച്ചപ്പോഴായിരുന്നു ഭാര്യയുടെ പ്രസവമെന്നും രവി പറഞ്ഞു. മർദ്ദനത്തിനിരയായ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുളള വിമലക്കിതുവരെ ബോധം വീണ്ടുകിട്ടിയിട്ടില്ല, ആറാം മാസത്തിൽ പിറന്ന കുഞ്ഞും അവശനിലയിലാണ്. പാറക്കെട്ടിലൂടെ കാലിൽ പിടിച്ചു വലിച്ചിഴച്ചും കല്ലുകൊണ്ട് ഇടിച്ചുമാണ് ഭാര്യ വിമലയോടുള്ള അരിശം രവിതീർത്തത്. മാസം തികയാതെ പിറന്ന കുഞ്ഞിനെ പാലൂട്ടാൻ രവി അനുവദിച്ചിരുന്നുമില്ല.

ഇവരുടെ മറ്റ് നാലുകുട്ടികളും നോക്കിനിൽക്കെയായിരുന്നു സംഭവം. കുട്ടികളുടെനിലവിളി ശബ്ദം കേട്ട് നാട്ടുകാർ കൂട്ടിയതോടെയാണ് രവി മർദ്ദനം നിറുത്തി കാട്ടിലേക്കു കയറി രക്ഷപെട്ടത്. രവിയെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു