Asianet News MalayalamAsianet News Malayalam

സ്ത്രീധന പീ‍‍ഡനത്തെ തുടർന്ന് യുവതി ആത്മഹ്യചെയ്ത കേസിൽ അധ്യാപകനും അമ്മയ്ക്കും ഒൻപത് വർഷം തടവ്

135പവനും മൂന്ന് ലക്ഷം രൂപയും സ്ത്രീധനമായി നൽകിയായിരുന്നു വിവാഹം. സ്വർണവും പണവും ചെലവഴിച്ച ശേഷം പദ്മകുമാ‍റും അമ്മ ശ്യാമളയും കൂടുതൽ പണം ആവശ്യപ്പെട്ട് സ്മിതയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ഇ നിരന്തര ശാരീരിക, മാനസിക പീഡനങ്ങളാണ് സ്തിതയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കോടതിയുടെ കണ്ടെത്തൽ.

husband and mother in law convicted in a dowry death case in thiruvananthapuram
Author
Thiruvananthapuram, First Published Jan 29, 2019, 9:32 PM IST

തിരുവനന്തപുരം: സ്ത്രീധന പീഡനത്തെത്തെ തുടർന്ന് ചെമ്പഴന്തി സ്വദേശി സ്മിത ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് പദ്മകുമാറിനും അമ്മ ശ്യാമളയ്ക്കും ഒൻപത് വർഷം തടവ് ശിക്ഷ. 2004ലാണ് ചെമ്പഴന്തി സ്വദേശി സ്മിതയും വട്ടപ്പാറ സ്വദേശി പദ്മകുമാറും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് നാലാം വർഷം ഭർതൃവീട്ടിൽ സ്മിത തൂങ്ങി മരിച്ചു.  ഭർത്താവ് പദ്മകുമാറും ഭർത്താവിന്‍റെ അമ്മ ശ്യാമളയും നിരന്തരം നടത്തിയ ശാരീരിക, മാനസിക പീഡനങ്ങളാണ് സ്തിതയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയുടെ കണ്ടെത്തൽ. 

135പവനും 3 ലക്ഷം രൂപയും സ്ത്രീധനമായി നൽകിയായിരുന്നു വിവാഹം. സ്വർണവും പണവും ചെലവഴിച്ച ശേഷം പദ്മകുമാ‍റും അമ്മ ശ്യാമളയും കൂടുതൽ പണം ആവശ്യപ്പെട്ട് സ്മിതയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ഇരുവരും നിരന്തരം നടത്തിയ ശാരീരിക, മാനസിക പീഡനങ്ങളാണ് സ്തിതയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയുടെ കണ്ടെത്തൽ. 9 വർഷം തടവ് കൂടാതെ 25000 രൂപ വീതം പിഴയും പ്രതികൾ കെട്ടിവയ്ക്കണം. 

ആറ്റിങ്ങൽ പൊലീസാണ് കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. വിവാഹ സമയം ബിരുദ വിദ്യാർഥിനിയായിരുന്നു സ്മിത. ഒന്നാം റാങ്കോടെ ബിരുദം പാസായ സ്മതിയ്ക്ക് പക്ഷെ ബിരുദാനന്തര ബിരുദ  പഠനം വീട്ടിലെ പ്രശ്നങ്ങൾ കാരണം നിർത്തേണ്ടിവന്നു. ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിലേക്കുള്ള  പിഎസ് സി റാങ്ക് ലിസ്റ്റിലും സ്മിത ഉണ്ടായിരുന്നു. ശിക്ഷിക്കപ്പെട്ട ഭർത്താവ് പദ്മകുമാർ പോത്തൻകോട് ലക്ഷ്മി വിലാസം സ്കൂളിലെ കായികാധ്യാപകനാണ്.

Follow Us:
Download App:
  • android
  • ios