ഗര്‍ഭസ്ഥ ശിശുവിനെ കൊല്ലാനും ശ്രമം സംഭവം പൊന്നാനിയില്‍ ഒരുഭാഗം തളര്‍ന്ന് യുവതി അവശനിലയില്‍ ഭര്‍ത്താവ് റാഷിക്കിനെതിരെയാണ് പരാതി പൊലീസ് കേസെടുക്കാൻ വൈകി

മലപ്പുറം: പൊന്നാനിയില്‍ ഗര്‍ഭിണിക്ക് ഭര്‍ത്താവിന്‍റെ ക്രൂരമര്‍ദ്ദനം. ഗര്‍ഭസ്ഥ ശിശുവിനെ കൊല്ലാനും ശ്രമമുണ്ടായി. അവശനിലയില്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഒരാഴ്ച്ചയായിട്ടും പൊലീസ് പ്രതിക്കെതിരെ നടപടിയെടുത്തിട്ടില്ലെന്ന് ആക്ഷേപം.

കൊല്ലം സ്വദേശിനിയായ പെൺകുട്ടിക്കാണ് വിവാഹ ശേഷം ഭര്‍ത്താവില്‍നിന്ന് അനുഭവിക്കേണ്ടിവന്ന ക്രൂരതയുടെ ഒരു ഭാഗം മാത്രമാണ് ഈ കേട്ടത്. കഴിഞ്ഞ ഡിസംബര്‍ പതിനാറിനായിരുന്നു വെളിയങ്കോട് സ്വദേശി റാഷിക്കുമായുള്ള വിവാഹം. ഗര്‍ഭിണിയായതുമുതല്‍ കുഞ്ഞിനെ ഇല്ലാതാക്കാൻ ഭര്‍ത്താവ് ശ്രമം തുടങ്ങി.ആ ക്രൂരത പറയുമ്പോള്‍ പെണ്‍കുട്ടിയുടെ കണ്ണുകളിലെ ഭീതി ഇപ്പോഴും വിട്ടുമാറിയിട്ടില്ല. 

മര്‍ദ്ദനത്തെ തുടര്‍ന്ന് ശരീരത്തിന്‍റെ ഒരു ഭാഗം തളര്‍ന്ന അവസ്ഥയില്‍ ഒരാഴ്ച്ചയായി പെൺകുട്ടിപൊന്നാനി ആശുപത്രിയില്‍ ചികിത്സയിലാണ്.വിവരമറി‍ഞ്ഞ് മാധ്യമപ്രവര്‍ത്തകരെത്തിയപ്പോള്‍ മാത്രമാണ് പൊലീസ് മൊഴിയെടുക്കാനെത്തിയത്.റാഷിക്കിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.ഇയാള്‍ ആത്മഹത്യപ്രവണത കാണിക്കുന്ന ആളാണെന്നാണ് പൊലീസിന്‍റെ വിശദീകരണം.