പെണ്‍വേഷം കെട്ടി ഭാര്യയെ സന്ദര്‍ശിച്ചിരുന്ന കാമുകന്‍ ഭര്‍ത്താവിന്‍റെ പിടിയില്‍

First Published 24, Mar 2018, 9:22 PM IST
husband caught wife having an affair
Highlights
  • സ്ഥിരമായി പെണ്‍വേഷം കെട്ടി ഭാര്യയെ സന്ദര്‍ശിച്ചിരുന്ന കാമുകന്‍ ഒടുവില്‍ ഭര്‍ത്താവിന്‍റെ പിടിയില്‍

പൂനെ: സ്ഥിരമായി പെണ്‍വേഷം കെട്ടി ഭാര്യയെ സന്ദര്‍ശിച്ചിരുന്ന കാമുകന്‍ ഒടുവില്‍ ഭര്‍ത്താവിന്‍റെ പിടിയില്‍. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം അരങ്ങേറിയത്. രാജേഷ് മേത്ത എന്ന വ്യക്തിയാണ് പിടിയിലായത്. ഇയാളെ പോലീസില്‍ എല്‍പ്പിച്ച ഭര്‍ത്താവ് ഭവനഭേദനത്തിന് കേസ് എടുക്കണം എന്നാണ് പറഞ്ഞത്. എന്നാല്‍ കാര്യങ്ങള്‍ അറിഞ്ഞ പോലീസ് ഇയാളെ വിട്ടയച്ചു. 

വീട്ടമ്മയുടെ ഭര്‍ത്താവിന്‍റെ അടുത്ത സുഹൃത്താണ് രാജേഷ് മേത്ത. ഇയാള്‍ സ്ഥിരമായി ഈ വീട് സന്ദര്‍ശിക്കാറുണ്ട്. അങ്ങനെയാണ് വീട്ടമ്മയും രാജേഷും അടുക്കുന്നത്.  വീട്ടമ്മയെ കാണുവാന്‍ ഫ്ലാറ്റില്‍ രാജേഷ് എത്തുന്നത് പതിവായി. ഇതില്‍  മറ്റു താമസക്കാര്‍ക്കും സെക്യൂരിറ്റി ജീവനക്കാര്‍ക്കും സംശയം തോന്നാതിരിക്കാനാണ് പെണ്‍വേഷം കെട്ടാന്‍ രാജേഷ് തീരുമാനിച്ചത്. സ്ത്രീകളുടെ നൈറ്റി അണിഞ്ഞാണ് ഇയാള്‍ എത്തിയിരുന്നത്. ആദ്യ പരീക്ഷണം വിജയമായതോടെ ഇയാള്‍ സന്ദര്‍ശനം സ്ഥിരമാക്കി.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പതിനൊന്നുമണിക്കാണ് രാജേഷ് വീട്ടമ്മയുടെ ഫ്ലാറ്റില്‍ എത്തി. ഈ സമയം ഉറക്കത്തിലായിരുന്നു യുവതിയുടെ ഭര്‍ത്താവ്. തുടര്‍ന്ന് ഇയാളെ മയക്കികിടത്താന്‍ രാജേഷും യുവതിയും തീരുമാനിച്ചു. 

എന്നാല്‍ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന ഇയാള്‍ നൈറ്റി ധരിച്ച രാജേഷിനെ കണ്ട് പിടികൂടാന്‍ ശ്രമിച്ചു. പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച രാജേഷിനെ ഇയാള്‍ പിന്നാലെ ചെന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു.

loader