മുംബൈ: ഭാര്യയുടേയും വീട്ടുകാരുടെയും പീഡനം സഹിക്കവയ്യാതെ യുവാവ് ജീവനൊടുക്കി. മുംബൈയിലെ ഒജ്‌ഹാർ നഗരത്തിലാണ് സംഭവം. സന്തോഷ് പവാർ (32) എന്നയാളാണ് ജീവനൊടുക്കിയത്. ഭാര്യയും ബന്ധുക്കളും ചേർന്ന് തന്നെ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും അതിനാലാണ് താൻ ജീവനൊടുക്കുന്നതെന്നും സന്തോഷ് ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

സന്തോഷിന്‍റെ ഭാര്യ പ്രിയ പവാറിനെതിയെും അവരുടെ ബന്ധുക്കൾക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം സന്തോഷിന്‍റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.