ചെറുമകൾക്കും തലക്ക് പരിക്കേറ്റിട്ടുണ്ട് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു
കോട്ടയം: കോട്ടയത്ത് ഭർത്താവ് ഭാര്യയെ വെട്ടി കൊന്നു. ശനിയാഴ്ച പുലർച്ചെ പേരുരിലാണ് സംഭവം. കോട്ടയം പേരൂർ പൂവത്തു മൂടിന് സമീപം വാടകക്ക് താമസിക്കുന്ന മേരി (67) യെയാണ് ഭർത്താവ് പാപ്പച്ചൻ എന്ന് വിളിക്കുന്ന മാത്യു ദേവസ്യ (69) കൊലപ്പെടുത്തിയത്.
ഇടുക്കി സ്വദേശികളായ ഇവർ മകൾക്കും, ഭർത്താവിനും കുട്ടികൾക്കും ഒപ്പമാണ് പേരൂരിൽ താമസിച്ചിരുന്നത്. ഇവരുടെ ചെറുമകൾക്കും തലക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതിയെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. മാത്യുവിന് മാനസികാസ്വസ്ഥ്യമുള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു.
