സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കാന്‍ പരസ്യം നല്‍കിയ തെലുങ്കാന  സര്‍ക്കാറിന് സംഭവിച്ചത് ഗുരുതര അബദ്ധം. പരസ്യത്തിന് ഉപയോഗിച്ച ചിത്രത്തില്‍  ആളുമാറിയതാണ് സര്‍ക്കാറിന് തലവേദനയായത്. കൊടാടിയില്‍ നിന്നുള്ള ദമ്പതികള്‍ പരാതി നല്‍കിയതോടെ സംഭവത്തില്‍ സര്‍ക്കാര്‍ പരസ്യ ഏജന്‍സിയോട് വിശദീകരണം തേടിയിട്ടുണ്ട് സര്‍ക്കാര്‍.


ഹൈദരാബാദ്: സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കാന്‍ പരസ്യം നല്‍കിയ തെലുങ്കാന സര്‍ക്കാറിന് സംഭവിച്ചത് ഗുരുതര അബദ്ധം. പരസ്യത്തിന് ഉപയോഗിച്ച ചിത്രത്തില്‍ ആളുമാറിയതാണ് സര്‍ക്കാറിന് തലവേദനയായത്. കൊടാടിയില്‍ നിന്നുള്ള ദമ്പതികള്‍ പരാതി നല്‍കിയതോടെ സംഭവത്തില്‍ സര്‍ക്കാര്‍ പരസ്യ ഏജന്‍സിയോട് വിശദീകരണം തേടിയിട്ടുണ്ട് സര്‍ക്കാര്‍.

നാഗരാജുവും ഭാര്യ പത്മയും മകളും അടങ്ങുന്ന കുടുംബത്തിന്റെ ചിത്രമാണ് സര്‍ക്കാർ പരസ്യത്തില്‍ ഉപയോഗിച്ചിരുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്നതായിരുന്നു പരസ്യം. എന്നാല്‍ ഇതില്‍ ഒരു പരസ്യത്തില്‍ നാഗരാജുവിന് പകരം മറെറാരാളുടെ ചിത്രം ഉപയോഗിക്കുകയായിരുന്നു. ചിത്രം മാറിയതോടെ ഗ്രാമത്തിലുള്ളവര്‍ തന്നെ കളിയാക്കുന്നതായി നാഗരാജു പറഞ്ഞു. ഭാര്യക്കും മകള്‍ക്കുമൊപ്പം മറ്റൊരാളുടെ ചിത്രം വെച്ചത് തങ്ങള്‍ക്ക് അപമാനകരമായെന്നും നാഗരാജു വിശദമാക്കുന്നു.


പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ 2013 ഡിസംബറില്‍ എടുത്ത ചിത്രമാണിതെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ ഫോട്ടോ ഏതവസരത്തിലും ഉപയോഗിക്കാമെന്ന് ഇരുവരും സമ്മതപത്രം നല്‍കിരുന്നതായി പരസ്യ ഏജന്‍സി അറിയിച്ചു. സൗജന്യ നേത്ര പരിശോധന, വിളവ് പരിരക്ഷ എന്നീ പദ്ധതികള്‍ക്കാണ് മൂന്നംഗങ്ങളുള്ള ചിത്രം ഉപയോഗിച്ചത്.