കൃഷ്ണപുരം തേക്കുംകൂട്ടത്തില്‍ സുരേന്ദ്രന്‍ (73)നെ ഇന്നലെ രാവിലെ കമ്പംമെട്ട് പോലീസ് അറസ്റ്റ് ചെയ്തു.

ഇടുക്കി: ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെ കമ്പംമെട്ട് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൃഷ്ണപുരം തേക്കുംകൂട്ടത്തില്‍ സുരേന്ദ്രന്‍ (73)നെ ഇന്നലെ രാവിലെ കമ്പംമെട്ട് പോലീസ് അറസ്റ്റ് ചെയ്തു. സ്ഥിരം മദ്യപാനിയായ സുരേന്ദ്രന്‍ ഭാര്യ സുലോചനയെ മര്‍ദ്ധിക്കുമായിരുന്നു. 

തിങ്കളാഴ്ച രാത്രിയില്‍ ഉണ്ടായ വഴക്കിനെ തുടര്‍ന്ന് സുരേന്ദ്രന്‍ ഭാര്യയെ വാക്കത്തി കൊണ്ട് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ബഹളം കേട്ട് എത്തിയ നാട്ടുകാര്‍ മക്കളെ വിളിച്ചുവരുത്തിയാണ് സുലോചനയെ ആശുപത്രിയില്‍ എത്തിച്ചത്. 

തലയ്ക്ക് ഒമ്പതോളം തുന്നികെട്ടലുകള്‍ ഉള്ളതായി പോലീസ് പറഞ്ഞു. സുലോചനയുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവ് സുരേന്ദ്രനെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. കമ്പംമെട്ട് എസ്‌ഐ ടോമി ജോസഫ്, വനിത സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ സി.കെ.ഇന്ദിര, ധന്യമോഹന്‍, വി.റസിയ, പി.പ്രണിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.