കൊല്ലം: പരവൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. അൻപത്തിമൂന്നുകാരിയായ അനിതാകുമാരിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അശോക് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാവിലെ ആറരയോടെയാണ് അനിതകുമാരിയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടത്. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകായായിരുന്നു..ശരീരത്തില്‍ മുറിവേറ്റ 17 പാടുകളുണ്ട്.ബസ് ജീവനക്കാരനായ മകൻ ജോലിക്ക് പോയ ശേഷമാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു.

മൃതദേഹത്തിന് സമീപത്ത് നിന്നും മണ്ണെണ്ണയും കണ്ടെടുത്തു. ശരീരം കത്തിച്ച് കളയാൻ അശോക് കുമാര്‍ ശ്രമിച്ചതായും സംശമുണ്ട്. കുടുംബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.

പ്രതിയെ സംഭവ സ്ഥലത്ത് നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. കഴി‍ഞ്ഞ കുറച്ച് ദിവസമായി വീട്ടില്‍ വഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കി.