ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

First Published 7, Apr 2018, 11:18 PM IST
Husband killed wife
Highlights
  • ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കോട്ടയം പേരൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഇടുക്കി സ്വദേശി മേരി മാത്യു ആണ് മരിച്ചത്. ഭർത്താവ് മാത്യു ദേവസ്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന്  പുലർച്ചെ  രണ്ടു മണിയോടെയാണ്  സംഭവം.വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന മേരിയെ ഭർത്താവ് മാത്യു വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു .ശബ്ദം കേട്ട് ഉണർന്ന  മകളും  മരുമകനും ബഹളം  വച്ചതിനെ തുടർന്ന്  സമീപ വാസികൾ ഓടിയെത്തി. ഉടൻ തന്നെ  പ്രദേശത്ത്   നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് വാഹനത്തിൽ മേരിയെ  ആശുപത്രിയിൽ എത്തിച്ചെങ്കിലും  ജീവൻ രക്ഷിക്കാനായില്ല.

ഇവരുടെ  സമീപം കിടന്നുറങ്ങിയിരുന്ന  കൊച്ചു മകള്‍ക്കും ആക്രമണത്തിൽ സാരമായി പരിക്കേറ്റു . പ്രതി  മാനസിക  പ്രശ്നങ്ങൾ പ്രകടിപ്പിച്ചിരുന്നയാളാണെന്ന്  ‌ പൊലീസ് പറഞ്ഞു. ഏറ്റുമാനൂർ പൊലീസെത്തി മാത്യുവിനെ  കസ്റ്റഡിയിൽ എടുത്തു, പോസ്റ്റ് മോർട്ടം  നടപടികൾ പൂർത്തിയാക്കി  മേരിയുടെ  മൃതദേഹം  ബന്ധുക്കൾക്ക്  വിട്ടു നൽകി.

loader