ശാരീരിക ബദ്ധം പാടില്ലെന്ന് ഡോക്ടർ പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് ഭർത്താവിന്‍റെ ആഗ്രഹം മംമ്ത നിരസിച്ചത്.
നോയിഡ: സെക്സിന് വിസമ്മതിച്ച ഭാര്യയെ കഴുത്തിൽ കത്തി കുത്തിയിറക്കി ഭര്ത്താവ് കൊലപ്പെടുത്തി. നോയിഡയിലെ ചിജര്സി ഗ്രാമത്തില് ജൂലൈ പതിനൊന്നിനാണ് സംഭവം. മംമ്ത ദേവി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് അജയ് അലിയാസ് മഹേഷി (40) നെ പൊലീസ് അറസ്റ്റ് ചെയ്തു.
അജയ്ക്ക് വായില് ക്യന്സർ ഉണ്ടായതിനെ തുടർന്ന് കവിളില് വലിയൊരു ദ്വാരം രൂപപ്പെട്ടിരുന്നു. ഈ അവസ്ഥയിൽ ശാരീരിക ബദ്ധം പാടില്ലെന്ന് ഡോക്ടർ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഭർത്താവിന്റെ ആഗ്രഹം മംമ്ത നിരസിച്ചത്. തുടര്ന്ന് ഇരുവരും തമ്മിൽ തമ്മില് വാക്ക് തര്ക്കമുണ്ടാകുകയും അജയ് കത്തികൊണ്ട് മമ്തയുടെ കഴുത്തിൽ കുത്തുകയുമായിരുന്നു. സംഭവം നടക്കുമ്പോള് യുവതിയുടെ സഹോദരന് രാഹുല് കുമാര് വീട്ടില് ഉണ്ടായിരുന്നു. ഇയാളാണ് പൊലീസില് വിവരം അറിയിച്ചത്.
ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് പതിനേഴ് വര്ഷമായി. 16 വയസ്സായ മകളും എട്ട് വയസ്സുള്ള മകനുമുണ്ട് ഇവർക്ക്. സംഭവം നടക്കുന്നതിന് ഇരുപത് ദിവസം മുമ്പ് മംമ്ത രാഹുലിന്റെ വീട്ടില് ജോലിയുമായി ബദ്ധപ്പെട്ട് പോയിരുന്നു. ഇവിടെ വെച്ചാണ് അജയ് ഭാര്യയെ കൊലപ്പെടുത്തുന്നത്. ക്യന്സറിനെ തുടര്ന്ന് ഇരുവരും തമ്മില് ശാരീരികമായ ബന്ധം മാസങ്ങളോളമായി ഉണ്ടായിട്ടില്ലെന്നും ഇതിൽ അജയ്ക്ക് ദേഷ്യമുണ്ടായിരുന്നുവെന്നും സബ് ഇന്സ്പെക്ടര് സനത്ത് കുമാര് മിശ്ര പറഞ്ഞു.
ഒരു വര്ഷമായി അജയ്ക്ക് ക്യന്സർ ബാധിച്ചിട്ട്. എന്നാല് കുറച്ച് മാസങ്ങൾക്ക് ശേഷം രോഗം വഷളാകുകയും കവിളിൽ ദ്യാരം ഉണ്ടാകുകയുമായിരുന്നു. ഭർത്താവിനെ ചികിത്സിക്കുന്നതിനായാണ് ചേച്ചി ജോലി തേടിയത്. ചിജാര്സി ഗ്രാമത്തില് ഒരു തയ്യല് കമ്പനിയില് ജോലി ലഭിക്കുകയും ചെയ്തിരുന്നു; ഈ സമയത്താണ് ദുരിതമുണ്ടായതെന്ന് രാഹുല് പോലീസിനേട് പറഞ്ഞു. മജിസ്ട്രേറ്റിന് മുന്നില് ഹാജരാക്കിയതിന് ശേഷം അജയിയെ നാളെ ജയിലിലേക്ക് കൊണ്ടു പോകും. ഐപിസി 302 (കൊലപാതകം) പ്രകാരമാണ് ഇയാള്ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
