മൈസൂര്‍ :ഭാര്യയെ ഉപയോഗിച്ച് പണം സമ്പാദിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് തിരയുന്നു. മൈസൂരിലെ നഞ്ചന്‍കോട് താലൂക്കിലെ ഇച്ചുകുഡ്‌ല സ്വദേശിയായ കുമാറിനെയാണ് പൊലീസ് തിരയുന്നത്.
കടുത്ത മദ്യപാനിയായ ഇദ്ദേഹം അടുത്ത കാലത്തായി യാതോരു ജോലിക്കും പോകാറില്ലായിരുന്നു. കുടുംബത്തില്‍ പട്ടിണിയായതിനെ തുടര്‍ന്ന് പണം സമ്പാദിക്കാന്‍ മറ്റ് പുരുഷന്‍മാരെ വശീകരിക്കുവാന്‍ യുവാവ് ഭാര്യയോട് നിര്‍ദ്ദേശിച്ചു.
പുരുഷന്‍മാരെ യുവതി വശീകരിച്ച് വീട്ടില്‍ കൊണ്ട് വരണമെന്നും ഇതിന് ശേഷം അവരില്‍ നിന്നും പണം തട്ടാമെന്നുമായിരുന്നു യുവാവിന്റെ പദ്ധതി. എന്നാല്‍ ഭാര്യ ഇതിന് ഒരുക്കമായിരുന്നില്ല.
ഇതിനെ തുടര്‍ന്ന് കുമാറിനെ ഉപേക്ഷിച്ച് ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി. കുപിതനായ ഇയാള്‍ ഭാര്യയെ കുറിച്ച് ഗ്രാമത്തില്‍ മോശം കാര്യങ്ങള്‍ പറഞ്ഞ് പരത്തി. ഇതിനെ തുടര്‍ന്നാണ് പ്രദേശത്തെ രാഷ്ട്രീയ നേതാക്കളുടെ സഹായത്തോടെ ഭാര്യ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. യുവാവ് ഇപ്പോള്‍ ഒളിവിലാണ്.
