യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു ഭര്‍ത്താവുമായിഅകന്നുകഴിയുകയായിരുന്നു

കൊല്ലം: ഭര്‍ത്താവിന്‍റെ കുത്തേറ്റ് കൊല്ലത്ത് കുണ്ടറിയില്‍ ഭാര്യ മരിച്ചു. കുണ്ടറ കേരളപുരം സ്വദേശിയാണ് കൊല്ലപ്പട്ട സുമിന. ഏതാനും മാസങ്ങളായി സുമിനയും നിഷാദും അകന്നുകഴിയുകയായിരുന്നു. എന്നാല്‍ ഇന്നലെ രാത്രി സുമിനയും മാതാപിതാക്കളും താമസിക്കുന്ന വാടകവീട്ടില്‍ നിഷാദ് എത്തി. ഇവര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ നിഷാദ് സുമിനയെ കത്തിയെടുത്ത് കുത്തുകയായിരുന്നു. 

സുമിനയെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുലര്‍ച്ചെ രണ്ടുമണിക്കാണ് മരിച്ചത്. ഭര്‍ത്താവ് നിഷാദ് ജില്ലാ ആശുപത്രിയില്‍ പൊലീസ് നിരീക്ഷണത്തില്‍ ചികിത്സയിലാണ്.