2017 ഏപ്രിലിലാണ് ഏക്ത വിവാഹിതായായത്. ബ്രാഹ്മണനാണെന്നും കുടുംബപ്പേര്‌ മേത്തയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് യശ് ഖമർ എന്ന യുവാവ് ഏക്തയെ വിവാഹം കഴിച്ചത്. എന്നാൽ വിവാഹത്തിന് ശേഷം യശിന്റെ കുടുംബപ്പേര്‌ ഖമർ ആണെന്ന് ഏക്ത അറിയുന്നത്.

അഹമ്മദാബാദ്: ബ്രാഹ്മണനാണെന്ന് പറഞ്ഞ് പറ്റിച്ച് വിവാഹം കഴിച്ചെന്ന് ആരോപിച്ച് ഭർത്താവിനെതിരെ യുവതിയുടെ പരാതി. ​ഗുജറാത്തിലെ മെഹ്സാനയിൽ ബെക്രാജി താലൂക്കിലെ ആദിവാഡ സ്വദേശിയായ ഏക്ത പട്ടേൽ (23) ആണ് ഭർത്താവിനെതിരെ വിശ്വാസ വഞ്ചനാകുറ്റത്തിന് പരാതി നൽകിയത്.

2017 ഏപ്രിലിലാണ് ഏക്ത വിവാഹിതായായത്. ബ്രാഹ്മണനാണെന്നും കുടുംബപ്പേര്‌ മേത്തയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് യശ് ഖമർ എന്ന യുവാവ് ഏക്തയെ വിവാഹം കഴിച്ചത്. എന്നാൽ വിവാഹത്തിന് ശേഷം യശിന്റെ കുടുംബപ്പേര്‌ ഖമർ ആണെന്ന് ഏക്ത അറിയുന്നത്. ഇതു മനസ്സിലായതോടെ വഞ്ചനകുറ്റത്തിന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഏക്ത പരാതിയിൽ പറയുന്നതിങ്ങനെയാണ്; ഏപ്രിലിലാണ് തന്റെ എംകോം പഠനം പൂർത്തിയായത്. സാമ്പത്തികമായ പിന്നോക്കം നിൽക്കുന്ന കുടുംബമായതിനാൽ ഒരു ജോലി അത്യാവശ്യമായിരുന്നു. അങ്ങനെ ഒരു ​ഗ്യാസ് ഏജൻസിയിൽ മാസം 5000 രൂപ ശമ്പളത്തിൽ അകൗണ്ടന്റായി ജോലി ചെയ്യാൻ തുടങ്ങി. ജ്യോത്സന മേത്ത എന്നയാളായിരുന്നു സ്ഥാപനത്തിന്റെ ഉടമ. 

കുറച്ച് മാസങ്ങൾക്കുശേഷം ജ്യോത്സന മേത്തയുടെ മകൻ യശുമായി താൻ അടുപ്പത്തിലാകുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തു. ബ്രാഹ്മണ കുടംബമാമെന്ന് പറഞ്ഞ് തെറ്റ് ധരിപ്പിച്ചാണ് യശ് തന്നെ വിവാഹം കഴിച്ചത്. ഈ വർഷം ഏപ്രിൽ 23ന് കാൺപൂരിൽവച്ച് ഹിന്ദുമത ആചാരപ്രകാരമായിരുന്നു വിവാഹം. തുടർന്ന് ഷഹ്പൂർ രജിസ്റ്റർ ഒാഫീസിൽവച്ച് നിയമപ്രകാരം വിവാഹം ​രജിസ്റ്റർ ചെയ്യുകയും ചെയതു. 

എന്നാൽ വിവാഹത്തിനുശേഷം ഒരുമിച്ച് താമസിക്കാൻ തുടങ്ങിയപ്പോഴാണ് അവിചാരിതമായ യശിന്റെ കുടുംബപ്പേര് ഖമർ ആണെന്ന് അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യശ് ബ്രാഹ്മണനല്ലെന്ന് കണ്ടെത്തി. പിന്നീട് ജാതി മാറ്റി പറഞ്ഞ് തന്നെ വഞ്ചിച്ച യശിനെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു.