ആലപ്പുഴ: ശ്രീവത്സം ഗ്രൂപ്പ് മാനേജര്‍ രാധാമണിയുടെ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിപ്പാട് സ്വദേശി കൃഷ്ണനെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് ഹരിപ്പാട് പോലീസ് കേസെടുത്തു. ശ്രീവത്സം ഗ്രൂപ്പിന്‍റെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള സുപ്രധാനവിവരങ്ങള്‍ അറിയാവുന്ന ആളാണ് കൃഷ്ണന്‍. രാധാമണിയുടെയും കൃഷ്ണന്‍റെയും ഹരിപ്പാട്ടെ വീട്ടില്‍ നേരത്തെ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.