Asianet News MalayalamAsianet News Malayalam

സ്വയം തീ കൊളുത്തിയ ശേഷം ഭര്‍ത്താവിനെ കെട്ടിപ്പുണര്‍ന്നു; ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

husband stabs wife to death after she tried to kill
Author
First Published Mar 30, 2017, 10:21 AM IST

ഭോപ്പാല്‍: കൂളര്‍ വാങ്ങാന്‍ വിസമ്മതിച്ച ഭര്‍ത്താവിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യുവതി സ്വയം തീ കൊളുത്തിയ ശേഷം ഭര്‍ത്താവിനെ കെട്ടിപ്പുണര്‍ന്നു. എന്നാല്‍ ഭര്‍ത്താവ് സ്വയരക്ഷയ്ക്കായി ഭാര്യയെ കുത്തിക്കൊന്നു. മധ്യപ്രദേശിലെ ബുന്ദേല്‍ഘണ്ഡിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ബുന്ദേല്‍ഗണ്ഡിലെ ധര്‍മ്മപുര ഗ്രാമത്തില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.

നിരഞ്ജന്‍ അഹ്‌രിവാര്‍ എന്നയാളുടെ ഭാര്യ സുഖ്‌വതിയാണ് സ്വയം തീ കൊളുത്തിയ ശേഷം ഭര്‍ത്താവിനെ കൂടി കൊല്ലാന്‍ ശ്രമിച്ചത്. ചൂട് അസഹനീയമായതിനാല്‍ വീട്ടില്‍ ഒരു കൂളര്‍ വാങ്ങണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അഹ്‌രിവാര്‍ ഇതിന് വിസമ്മതിച്ചു. ഇതേതുടര്‍ന്ന് പ്രകോപിതയായ യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. 

തുടര്‍ന്ന് ഭര്‍ത്താവിനെ കൂടി കൊല്ലുക എന്ന ഉദ്ദേശത്തില്‍ അവര്‍ ഇയാളെ കെട്ടിപ്പുണര്‍ന്നു. ഇതേതുടര്‍ന്ന് അഹ്‌രിവാര്‍ കറിക്കത്തി എടുത്ത് ഭാര്യയെ കുത്തിക്കൊല്ലുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാള്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. പൊള്ളലേറ്റതിനെ തുടര്‍ന്ന് ഇയാളെ ഛത്തര്‍പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Follow Us:
Download App:
  • android
  • ios