കര്‍ണ്ണാടക സ്വദേശിയുടെ ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ ആരോപണ വിധേയയായ സ്ത്രീയും അവരുടെ അമ്മയും സഹോദരനും ഇക്കാര്യം ചൂണ്ടിക്കാട്ടി ആത്മഹത്യ ചെയ്തിരുന്നു. ഭാര്യയുടെ ആത്മഹത്യക്ക് ഉത്തരവാദിയാണെന്നാരോപിച്ച് ഭര്‍ത്താവിനെ വിചാരണക്കോടതി നാല് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഹൈക്കോടതിയും വിധി ശരിവെച്ചതിന് പിന്നാലെയാണ് ഇയാള്‍ സുപ്രീം കോടതിയെ സമീപിച്ചത്. പരസ്ത്രീ ബന്ധത്തിന്റെ പേരില്‍ ഭാര്യ ആത്മഹത്യ ചെയ്തത് ഭര്‍ത്താവിനെ ശിക്ഷിക്കാന്‍ പര്യാപ്തമായ കുറ്റമല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് എല്ലാ കുറ്റങ്ങളും കോടതി ഒഴിവാക്കുകയായിരുന്നു.

നിയമവിരുദ്ധമായതോ അല്ലെങ്കില്‍ സദാചാര വരുദ്ധമായതോ ആയ നടപടിയായി പരസ്ത്രീ ബന്ധത്തെ വിലയിരുത്താം. ഭാര്യയുടെ മനസില്‍ ചില സംശയങ്ങളും ഉണ്ടായെന്നിരിക്കാം. എന്നാല്‍ അത് ഒരു മാനസിക പീഡനമായോ ആത്മഹത്യക്കുള്ള പ്രേരണയായോ കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി വിലയിരുത്തി. എന്നു കരുതി പീഡനമെന്നാല്‍ അത് ശാരീരിക പീഡനം മാത്രമാണെന്ന് പറയുന്നില്ല. മാനസികമായ പീഡനവും കേസുകളുടെ സ്വഭാവമനുസരിച്ച് ക്രൂരതയായി കണക്കാക്കാം. ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം ചൂണ്ടിക്കാട്ടി ഭാര്യക്ക് വിവാഹമോചനം തേടാമെന്നും കോടതി പറഞ്ഞു.