യൂ യൂ കൈയിംഗ്, മിൻ സാ ഹെയ്യിൻ എന്നിവരിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. യാത്രക്കാരുടെ ബാഗിലുണ്ടാക്കിയ രഹസ്യ അറയിലാണ് ലഹരി വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. ബാഗേജ് പരിശോധനയിലാണ് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തത്.
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ബാങ്കോക്കിൽ നിന്നും സിങ്കപ്പൂർ വഴി തിരുവനന്തപുരത്ത് എത്തിയ രണ്ട് മ്യാൻമാർ പൗരൻമാരിൽ നിന്നാണ് 5.8 കിലോ കഞ്ചാവ് പിടികൂടിയത്. ഇന്നലെ രാത്രിയിലെത്തിയ യാത്രക്കാരിൽ നിന്നും പിടികൂടി കഞ്ചാവിന് രണ്ടുകോടിയിലധികം രൂപ വിലവരുമെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ പറഞ്ഞു. യൂ യൂ കൈയിംഗ്, മിൻ സാ ഹെയ്യിൻ എന്നിവരിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. യാത്രക്കാരുടെ ബാഗിലുണ്ടാക്കിയ രഹസ്യ അറയിലാണ് ലഹരി വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. ബാഗേജ് പരിശോധനയിലാണ് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തത്.

