Asianet News MalayalamAsianet News Malayalam

ഹൈദരാബാദ് ഇരട്ടസ്ഫോടന കേസ്; രണ്ട് പ്രതികള്‍ക്ക് വധശിക്ഷ

പ്ര​ത്യേ​ക എ​ൻ​ഐ​എ കോ​ട​തി​യാ​ണ്  വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. ഹൈ​ദ​രാ​ബാ​ദി​ലെ ഗോ​കു​ൽ ചാ​റ്റ് എ​ന്ന ഹോ​ട്ട​ലി​ലും ലും​ബി​നി പാ​ർ​ക്ക് ഓ​പ്പ​ൺ തി​യ​റ്റ​റി​ലും 2007 ഓ​ഗ​സ്റ്റ് 25നാ​ണു സ്ഫോ​ട​ന​ങ്ങ​ളു​ണ്ടാ​യ​ത്

Hyderabad blasts case two sentenced to death
Author
Hyderabad, First Published Sep 10, 2018, 7:47 PM IST

ഹൈ​ദ​രാ​ബാ​ദ്: രാജ്യത്തെ ഞെട്ടിച്ച ഹൈ​ദ​രാ​ബാ​ദ് ഇ​ര​ട്ട സ്ഫോ​ട​ന​ക്കേ​സി​ൽ ര​ണ്ട് പ്രതികള്‍ക്ക് വധശിക്ഷ. ഇ​ന്ത്യ​ൻ മു​ജാ​ഹി​ദ്ദീ​ൻ പ്ര​വ​ർ​ത്ത​ക​രാണ് വ​ധ​ശി​ക്ഷ​യ്ക്ക് വിധിക്കപ്പെട്ട രണ്ട് പേരും. അതേസമയം മറ്റൊരു പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചപ്പോള്‍ തെളിവുകളുടെ അഭാവത്തില്‍ രണ്ട് പ്രതികളെ വെറുതെ വിട്ടിട്ടുണ്ട്.

പ്ര​ത്യേ​ക എ​ൻ​ഐ​എ കോ​ട​തി​യാ​ണ്  വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. ഹൈ​ദ​രാ​ബാ​ദി​ലെ ഗോ​കു​ൽ ചാ​റ്റ് എ​ന്ന ഹോ​ട്ട​ലി​ലും ലും​ബി​നി പാ​ർ​ക്ക് ഓ​പ്പ​ൺ തി​യ​റ്റ​റി​ലും 2007 ഓ​ഗ​സ്റ്റ് 25നാ​ണു സ്ഫോ​ട​ന​ങ്ങ​ളു​ണ്ടാ​യ​ത്.

അ​നീ​ഖ് സ​യീ​ദ്, മു​ഹ​മ്മ​ദ് അ​ക്ബ​ർ ഇ​സ്മാ​യി​ൽ ചൗ​ധ​രി എ​ന്നി​വ​ര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. താ​രി​ഖ് അം​ജു​മി​നാണ് ജീവപര്യന്തം ശിക്ഷ. ഫാ​റൂ​ഖ് ഷ​റ​ഫു​ദ്ദീ​ൻ ത​ർ​ക്കാ​ഷ്, മു​ഹ​മ്മ​ദ് സാ​ദി​ഖ് ഇ​സ്റാ​ർ അ​ഹ​മ്മ​ദ് ഷെ​യ്ഖ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. സ്ഫോ​ട​ന​ത്തി​ൽ 44 പേ​ര്‍ കൊല്ലപ്പെട്ടപ്പോള്‍ 68 പേ​ർ​ക്ക് പരിക്കേറ്റിരുന്നു.

Follow Us:
Download App:
  • android
  • ios